ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ധ്യ​മ​സ​മ്മേ​ള​നം: സാ​ജ് എ​ർ​ത്ത് റി​സോ​ർ​ട്ട് & ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ
Friday, September 29, 2023 1:13 PM IST
സുനിൽ തൈമറ്റം
മ​യാ​മി: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന് സാ​ജ് എ​ർ​ത്ത് റി​സോ​ർ​ട്ട് & ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ.

ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് മാ​ധ്യ​മ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ന​വം​ബ​ർ മൂ​ന്നി​നും നാ​ലി​നും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ സെ​മി​നാ​റു​ക​ളും ഓ​പ്പ​ൺ ഫോ​റ​വും പൊ​തു​സ​മ്മേ​ള​ന​വും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​കൃ​തി ര​മ​ണീ​യ​മാ​യ വി​ശാ​ല ഭൂ​മി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന സാ​ജ് എ​ർ​ത്ത് റി​സോ​ർ​ട്ട് & ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് പ്ര​വ​ർ​ത്ത​ന മി​ക​വി​നും ഗു​ണ​നി​ല​വാ​ര​ത്തി​നും ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.