ഭാ​ര​ത് ബോ​ട്ട് ക്ല​ബ് കു​ടും​ബ സം​ഗ​മം ഒ​ക്‌​ടോ​ബ​ർ 21ന്
Tuesday, September 26, 2023 4:19 PM IST
ജ​യ​പ്ര​കാ​ശ് നാ​യ​ർ
ന്യൂ​യോ​ർ​ക്ക്: ഭാ​ര​ത് ബോ​ട്ട് ക്ല​ബ് എ​ല്ലാ വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള കു​ടും​ബ സം​ഗ​മം ഈ ​വ​ർ​ഷ​വും പ​തി​വു​പോ​ലെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​റ​ഞ്ച്ബ​ർ​ഗി​ലു​ള്ള സി​ത്താ​ർ പാ​ല​സ് റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് ഒ​ക്ടോ​ബ​ർ 21ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ന​ട​ത്തു​മെന്ന് പ്ര​സി​ഡ​ന്‍റ് വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള, സെ​ക്ര​ട്ട​റി വി​ശാ​ൽ വി​ജ​യ​ൻ, ട്ര​ഷ​റ​ർ ജ​യ​പ്ര​കാ​ശ് നാ​യ​ർ, ക്യാ​പ്റ്റ​ൻ മ​നോ​ജ് ദാ​സ്, ടീം ​മാ​നേ​ജ​ർ ചെ​റി​യാ​ൻ ച​ക്കാ​ല​പ്പ​ടി​ക്ക​ൽ, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബി​ജു മാ​ത്യു എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​റി​യി​ച്ചു.

നൃ​ത്ത​​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, മി​മി​ക്രി, വ​ഞ്ചി​പ്പാ​ട്ട് എ​ന്നി​വ കൂ​ടാ​തെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ർ രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞു​പി​ള്ള അ​റി​യി​ച്ചു.

ന്യൂ​യോ​ർ​ക്കി​ലെ ഫ്ല​ഷിം​ഗ് മെ​ഡോ പാ​ർ​ക്കി​ൽ ന​ട​ന്ന ഡ്രാ​ഗ​ൺ ബോ​ട്ട് റെ​യ്‌​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യ കി​രീ​ടം നേ​ടി​യ ടീ​മം​ഗ​ങ്ങ​ളെ അ​ന്നേ​ദി​വ​സം ആ​ദ​രി​ക്കു​ന്ന​താ​ണ് എന്ന് സംഘാടകർ അറിയിച്ചു.