ക്നാ​നാ​യ റീ​ജി​യ​ണി​ൽ മി​ഷ​ൻ ലീ​ഗ് യൂ​ണി​റ്റ്ത​ല പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന്
Tuesday, September 26, 2023 11:18 AM IST
സിജോയ് പാറപ്പള്ളിൽ
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ റീ​ജി​യ​ണി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2023 - 2024 വ​ർ​ഷ​ത്തെ ഇ​ട​വ​ക ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന് ന​ട​ത്ത​പ്പെ​ടും.

മി​ഷ​ൻ ലീ​ഗി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യസ്ഥയാ​യ വി​ശു​ദ്ധ കൊ​ച്ചു ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ദി​നം കൂ​ടി​യാ​ണ് അ​ന്നേ​ദി​വ​സം. ക്നാ​നാ​യ റീ​ജി​യ​ന്‍റെ കീ​ഴി​ലു​ള്ള 17 മി​ഷ​ൻ ലീ​ഗ് യൂ​ണി​റ്റു​ക​ളി​ലും അ​ന്നേ​ദി​വ​സം പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ന​ട​ത്ത​പ്പെ​ടും.

ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ്വീ​ക​ര​ണം, അം​ഗ​ത്വ ന​വീ​ക​ര​ണം, സെ​മി​നാ​റു​ക​ൾ, പ​താ​ക ഉ​യ​ർ​ത്ത​ൽ, പ്രേ​ഷി​ത റാ​ലി തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ന്നേ​ദി​വ​സം സം​ഘ​ടി​പ്പി​ക്കും.


ഫ്രാ​ൻ​സി​ലെ ലി​സ്യൂ​വി​ലു​ള്ള കൊ​ച്ചു ത്രേ​സ്യ​യു​ടെ ബ​സി​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ​വച്ച് വി​വി​ധ ഇ​ട​വ​ക​ളി​ൽ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള മി​ഷ​ൻ ലീ​ഗ് പ​താ​ക​ക​ൾ സ​മ​ർ​പ്പി​ച്ച് പ്രാ​ർഥി​ക്കു​ക​യും മി​ഷ​ൻ ലീ​ഗ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്‌ടർ ഫാ.ബി​ൻ​സ് ചേ​ത്ത​ലി​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സി​ജോ​യ് പ​റ​പ്പ​ള്ളി​ക്ക് പ​താ​ക കൈ​മാ​റു​ക​യും ചെ​യ്‌​തു.