ഡാളസ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ ചാരിറ്റി സെന്റർ ഒരുക്കിയ വിരുന്നിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി അഹോരാർഥം പ്രവർത്തിക്കുന്ന ഡോ. ഗോപിനാഥ് മുതുകാടിനെ ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആദരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മുതുകാട് നടത്തുന്ന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ആദരവ് നൽകിയത്. ഒഹായോയിൽ നിന്നും ഡിഎഫ്ഡബ്ല്യൂ വിമാനത്താവളത്തിൽ എത്തിയ മുതുകാടിന് ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യുവും പ്രോഗ്രാം കൂട്ടാളിയായി പ്രവർത്തിച്ച ജിമ്മി കുളങ്ങരയും ഊഷ്മളമായ വരവേൽപ് നൽകി.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ലോഗോ പതിച്ച ഫലകം ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു, ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് സണ്ണി മാളിയേക്കൽ, സിറ്റി ഓഫ് കോപ്പേൽ മേയർ പ്രൊ ടെം ബിജു മാത്യു എന്നിവർ പ്രോഗ്രാം കോഓർഡിനേറ്റർ വർഗീസ് കയ്യാലക്കകം (ഡിഎഫ്ഡബ്ല്യു ചാപ്റ്റർ ഗുഡ് വിൽ അംബാസിഡർ), കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ എന്നിവരുടെ സാന്നിധ്യത്തിൽ മുതുകാടിന് കൈമാറി.
നയൻ ഇലവൻ രക്തസാക്ഷികൾക്ക് വേണ്ടി സദസ് ഒരു മിനിറ്റ് മൗനപ്രാർഥന നടത്തി. അമേരിക്കൻ ദേശിയ ഗാനത്തോട് ഒപ്പം ഇന്ത്യൻ ദേശിയ ഗാനവും ആലപിച്ചു. രക്ത സാക്ഷികൾക്കുവേണ്ടി കോപ്പേൽ മേയർ പ്രൊ ടെം ബിജു മാത്യു ആദരവോടെ സംസാരിച്ചു.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഭിന്നശേഷിക്കാരായ തന്റെ കുട്ടികളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നതിൽ താൻ എന്നും കടപ്പെട്ടിരിക്കുന്നു എന്നും കൗൺസിലിന്റെ എല്ലാ പ്രവർത്തനങ്ങളും വിജയിക്കട്ടെ എന്നും മുതുകാട് മറുപടി പ്രസംഗത്തിൽ ആശംസിച്ചു.
പണ്ട് മാജിക് നടത്തിയിരുന്ന കാലത്തേ മരിക്കാൻ തനിക്കു ഭയമില്ലായിരുന്നു എന്നും ഇന്ന് മരണത്തെ കുറിച്ച് ഓർക്കുമ്പോൾ, തന്റെ കുട്ടികൾക്കു ആരുണ്ടാകുമെന്നോർക്കുമ്പോൾ മരിക്കാൻ ഭയമാണെന്ന് മുതുകാട് പറഞ്ഞു.
മുതുകാടിന്റെ പ്രവർത്തനങ്ങൾക്ക് ഒപ്പം എന്നും താൻ കൂടെ ഉണ്ടാകുമെന്ന് ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യുവും സുധിർ നമ്പ്യാരും പ്രതികരിച്ചു. കോപ്പേൽ മേയർ പ്രൊ ടെം ബിജു മാത്യു ഡോ. മുതുകാടിന്റെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
താൻ നാട്ടിൽ പോകുമ്പോൾ ഡിഫറന്റ് ആർട്ട് സെന്റർ സന്ദർശിക്കുമെന്നും തന്റെ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായും പറഞ്ഞു. ഗ്ലോബൽ ജനറൽ സെക്രട്ടറി ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.
വിദേശത്തു വരുമ്പോൾ നാം ഇന്ത്യക്കാരായി അറിയപ്പെടുന്നു. ആയതിനാൽ ഒരു ക്രിയാത്മകമായ ഇന്ത്യൻ നെറ്റ്വർക്കിലൂടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തെ സേവിക്കുക എന്നുള്ളതാണ് ജിഐസി. ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് സുധിർ നമ്പിയാർ പറഞ്ഞു.
ചടങ്ങിൽ ഇരുപതോളം പേർ ഭിന്നശേഷിക്കാരെ ആറു മാസം മുതൽ ഒരു വർഷം വരെ സ്പോൺസർ ചെയ്യാമെന്ന വാഗ്ദാനം ചെയ്കയുണ്ടായി. 25000 രൂപയുടെ സ്പോൺസർഷിപ് വാഗ്ദാനം ലഭിച്ചതായി ഡോ. മുതുകാടിന്റെ വക്താവ് അറിയിച്ചു. ആറു മാസത്തേക്ക് 960 ഡോളറും ഒരു വർഷത്തേക്ക് 1920 ഡോളറുമാണ് സ്പോൺസർഷിപ്.
ചുരുങ്ങിയ സമയം കൊണ്ട് ഡാളസിൽ സംഘടിപ്പിച്ച യോഗത്തിൽ ഇത്രയധികം പിന്തുണ നേടികൊടുക്കുവാൻ കഴിഞ്ഞത് അഭിമാനമായി കാണുന്നു എന്ന് ജിഐസി. ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രഫ. ജോയ് പല്ലാട്ടുമഠം, ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ജിജാ മാധവൻ ഹരി സിംഗ് ഐപിഎസ് എന്നിവർ അറിയിച്ചു.
ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി ന്യൂയോർക്കിൽ നിന്നും മുതുകാടിന് ഡാളസിൽ നൽകിയ സ്വീകരണത്തിന് അനുമോദനങ്ങൾ അറിയിച്ചു.
ചാപ്റ്റർ പ്രസിഡന്റ് ജെയ്സി ജോർജ്, ഗ്ലോബൽ ട്രഷറർ ഡോ. തരാ ഷാജൻ, ടോം ജോർജ് കോലേത്, അഡ്വ. യാമിനി രാജേഷ്, അഡ്വ. സീമ ബാലകൃഷ്ണൻ, അഡ്വ. സൂസൻ മാത്യു, ഗ്ലോബൽ ചാരിറ്റി സെന്റർ ഓഫ് എക്സില്ലെൻസ് നേതാക്കളായ ഡോ. ആമിർ അൽതാഫ്, ശശി നായർ, മാത്യൂസ് എബ്രഹാം ഫാദർ ചാക്കോച്ചൻ, എലിസബത്ത് റെഡ്ഢിയാർ തുടങ്ങിയവർ അനുമോദനങ്ങൾ അറിയിച്ചു.
പാസ്റ്റർ ഷാജി കെ. ഡാനിയേൽ അഗപ്പേ ഹോം ഹെൽത്ത്, ബിജു തോമസ് ലോസൻ ട്രാവൽസ്, പാസ്റ്റർ സാബു ജോസഫ് കംഫോർട് ഫുൾ ഗോസ്പൽ ചർച്ച്, ബിന്ദു മാത്യു ബീം റിയൽ എസ്റ്റേറ്റ്, പ്രീമിയർ ഡെന്റൽ ഡോ. എബി ജേക്കബ് മുതലായവർ പരിപാടികൾക്ക് മുഖ്യസ്പോണ്സർമാരായി.
ഷീനുസ് ഹെയർ സലൂൺ, റജി ചാമുണ്ഡ ഓട്ടോ മോട്ടിവ്സ്, റജി ഫിലിപ്പ് കറി ലീഫ്, ജിൻസ് മാടമാണ, ഗ്രേസ് ഇൻഷുറൻസ്, എബി ഓട്ടോ ഗാർഡ് കാർസ്, സുബി ഫിലിപ്പ്, ജിജി ഇന്ത്യ ഗാർഡൻ മുതലായവർ ചെറുകിട സ്പോൺസർമാരായി പിന്തുണ നൽകി.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പല നേതാക്കളും പരിപാടികളിൽ സജീവമായ സാന്നിധ്യം പകർന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് പ്രസിഡന്റ് വര്ഗീസ് അലക്സാണ്ടർ, സാം മാത്യു ഓൾ സ്റ്റേറ്റ്, സജി ജോർജ് ഐഒസി, കൈരളി പി.ടി. ജോസ്,
സണ്ണി, ജിമ്മി കുളങ്ങര, തോമസ് പി. മാത്യു, സജി സ്കറിയ, ശാലു ഫിലിപ്പ്, മാധ്യമപ്രവർത്തകൻ ലാലി ജോസഫ്, സ്റ്റീഫൻ പോട്ടൂർ, ജോളി സാമുവേൽ, സണ്ണി സിഗ്മ ട്രാവൽ, സോണി, മുതലായവർ തങ്ങളുടെ സാനിധ്യം കൊണ്ട് പരിപാടികൾക്ക് കൊഴുപ്പേകി. സണ്ണി മാളിയേക്കൽ, ഹരിദാസ് തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.
മുതുകാടിന്റെ ഡിഫറന്റ് ആർട്ട് സെന്റർ വിഡിയോ പ്രസന്റേഷൻ സദസിനെ ഇരുത്തി ചിന്തിപ്പിക്കുകയും സഹായ ഹസ്തം നീട്ടുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മികവുകളും ആർട്ട് സെന്ററിൽ അവർ ചെയ്യുന്ന അതിശയിപ്പിക്കുന്ന പ്രകടനങ്ങളും എല്ലവർകും അത്ഭുത കാഴ്ചയായി.
നർത്തന ഡാൻസ് സ്കൂൾ, ചാർലി വാരാണത് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. സ്ക്രിസ്ടഫർ പോട്ടൂർ മനോഹരമായി ഹാർമോണിക്ക വായിച്ചു. സുബി ഫിലിപ്പ് മാനേജ്മെന്റ് സെറിമണി മനോഹരമാക്കി. ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഡിഎഫ്ഡബ്ല്യൂ ചാപ്റ്റർ ഗുഡ് വിൽ അംബാസിഡർ വർഗീസ് കൈയാലക്കകം നന്ദി പ്രകാശിപ്പിച്ചു.
പി.സി. മാത്യു - 972 999 6877, സുധിർ നമ്പ്യാർ - 732 822 9374.