ഡാളസ്: ഡാളസ് ഡൗൺടൗണിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. ഇന്റർസ്റ്റേറ്റ് 30 തെക്ക് ബെക്ലി അവന്യൂവിലെ നിർമ്മാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിനാണ് തീപിടച്ചത്.
അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ എത്തി തീയണച്ചതിനാൽ കാര്യമായ നാശനഷ്ടം സംഭവിച്ചില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.