സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ലിൻഡ യാക്കാരിനോ സ്ഥാനമേറ്റു. "അത് സംഭവിച്ചു, പുസ്തകങ്ങളിലെ ആദ്യ ദിനം സംഭവിച്ചു' എന്ന് സ്ഥാനമേറ്റശേഷം ലിൻഡ യാക്കാരിനോ ട്വിറ്ററിൽ കുറിച്ചു. പ്രാഥമികമായി ബിസിനസ് പ്രവർത്തനങ്ങളാകും പുതിയ ട്വിറ്റർ സിഇഒ നോക്കുക.
സ്ഥാനമേറ്റതിനു തൊട്ടു പിന്നാലെ എലോൺ മസ്കിന്റെ "ട്വിറ്റർ 2.0' നിർമിക്കാൻ തന്റെ വിശ്വസ്ത ഉപദേഷ്ടാവും എൻബിസി സഹപ്രവർത്തകനുമായ ജോ ബെനാരോച്ചിനെ ലിൻഡ യാക്കാരിനോ നിയമിച്ചു. ട്വിറ്റർ സിഇഒ സ്ഥാനം ലിൻഡ യാക്കാരിനോയ്ക്ക് കൈമാറുമെന്നു മസ്ക് നേരത്തെ പറഞ്ഞിരുന്നു.