ജോർജ് എബ്രഹാമിന് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്
Tuesday, June 6, 2023 4:34 PM IST
ജോയിച്ചൻ പുതുക്കുളം
ന്യൂയോ​ർ​ക്ക്: കോ​ൺ​ഗ്ര​സ് പോ​ഷ​ക സം​ഘ​ട​ന​യ്ക്ക് അ​മേ​രി​ക്ക​യി​ൽ തു​ട​ക്ക​മി​ട്ട​വ​രി​ലൊ​രാ​ളാ​യ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ബ്ര​ഹാ​മി​ന് ഐ​ഒ​സി ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡ് ല​ഭി​ച്ചു. എ​ഐ​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് അ​വാ​ർ​ഡ് സമ്മാനിച്ചത്.

ഐ​ഒ​സി ചെ​യ​ർ​മാ​ൻ സാം ​പി​ട്രോ​ഡ​യാ​ണ് ബ​ഹു​മ​തി പ്ര​ഖ്യാ​പി​ച്ച​തും ഫ​ല​കം ന​ൽ​കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ ക്ഷ​ണി​ച്ച​തും. ന്യു​യോ​ർ​ക്ക് സി​റ്റി​യി​ലെ ടെ​റ​സ് ഓ​ൺ പാ​ർ​ക്കി​ൽ രാ​ഹു​ൽ ഗാന്ധിക്ക് ഐ​ഒ​സി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ വ​ച്ചാ​ണ് ജോ​ർ​ജ് എ​ബ്ര​ഹാ​മി​ന് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.