വെ​സ്റ്റ് വെ​ർ​ജീ​നി​യ സ്റ്റേ​റ്റ് ട്രൂ​പ്പ​ർ വെ​ടി​യേ​റ്റ് മരിച്ചു
Sunday, June 4, 2023 3:38 PM IST
പി.​പി.​ചെ​റി​യാ​ൻ
വെ​സ്റ്റ് വെ​ർ​ജീ​നി​യ: വെ​സ്റ്റ് വെ​ർ​ജീ​നി​യ സ്റ്റേ​റ്റ് ട്രൂ​പ്പ​ർ സ​ർ​ജ​ന്‍റ് കോ​റി മെ​യ്‌​നാ​ർ​ഡ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ടു. പ്രതിയെന്ന് സം​ശ​യി​ക്കു​ന്ന ബീ​ച്ച് ക്രീ​ക്കി​ലെ തി​മോ​ത്തി കെ​ന്ന​ഡി​യെ (29) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മിം​ഗോ കൗ​ണ്ടി​യി​ലെ ബീ​ച്ച് ക്രീ​ക്ക് പ്ര​ദേ​ശ​ത്താ​ണ് വെ​ടി​വ​യ്പ്പ് ന‌​ട​ന്ന​ത്. ഒ​രു അ​ജ്ഞാ​ത​ൻ തോ​ക്കു​മാ​യി നി​ൽ​ക്കു​ന്നു എ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മെ​യ്‌​നാ​ർ​ഡും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യ​ത്.

അ​ക്ര​മി​യെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ‌‌​യാ​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. മെ​യ്‌​നാ​ർ​ഡി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ‌​യി​ല്ല.