വി​ദ്യാ​ർ​ഥി ക​ടാ​ശ്വാ​സ പ​ദ്ധ​തി അ​സാ​ധു​വാ​ക്കാ​ൻ സെ​ന​റ്റ് അ​നു​മ​തി
Sunday, June 4, 2023 3:18 PM IST
പി.പി.ചെറിയാൻ
വാഷിംഗ്ടൺ: പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിദ്യാർഥി കടാശ്വാസ പദ്ധതി അസാധുവാക്കാൻ സെനറ്റ് അനുമതി നൽകി. ബൈഡന്‍റെ കടാശ്വാസ പരിപാടി റദ്ദാക്കുകയും ഫെഡറൽ വിദ്യാർഥി വായ്പാ തിരിച്ചടവിന് സമയം നൽകുന്ന തീരുമാനം അവസാനിപ്പിക്കുകയും ചെയ്യുന്ന നിയമനിർമ്മാണം പാസാക്കാനുള്ള വോട്ടെടുപ്പിനാണ് സൈനറ്റ് അനുമതി നൽകിയിരിക്കുന്നത്.

വെസ്റ്റ് വെർജീനിയിലെ ഡെമോക്രാറ്റുകൾ ജോ മഞ്ചിൻ, മൊണ്ടാനയിലെ ജോൺ ടെസ്റ്റർ, അരിസോണയിലെ സ്വതന്ത്ര സെനറ്റർ കിർസ്റ്റൺ സിനിമ എന്നിവർ റിപ്പബ്ലിക്കൻമാർക്കൊപ്പം പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.

നിയമനിർമ്മാണത്തിന് പ്രസിഡന്‍റ് അംഗീകാരം നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ പ്രമേയം ബൈഡൻ വീറ്റോ ചെയ്യുന്നതിനാണ് സാധ്യതയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നു.