ഷി​ക്കോ​ഗോ മ​ല​യാ​ളി അ​സോ​സി​യ​ഷ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് ആ​റി​ന്
Sunday, June 4, 2023 12:55 PM IST
ഷി​ക്കോ​ഗാ: മ​ല​യാ​ളി അ​സോ​സി​യ​ഷ​ന്‍റെ 2023-25 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഗ​സ്റ്റ് ആ​റി​ന് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ വ​ച്ച് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്റ്റാ​ൻ​ലി ക​ള​രി​ക്ക​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ.​എം ഫി​ലി​പ്പ്, റോ​യി നെ​ടു​ങ്ങോ​ട്ടി​ൽ, ബ​ന്നി വാ​ച്ചാ​ച്ചി​റ, ര​ഞ്ച​ൻ ഏ​ബ്രാ​ഹം, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ മാ​ണി​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി ലീ​ല ജോ​സ​ഫ്, ട്ര​ഷ​റ​ർ ഷൈ​നി ഹ​രി​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ‌​യി ന​ട​ത്തു​വാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം അ​റി​യി​ച്ചു.