വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൾ​ട്ടി​ക​ൾ​ച്ച​റ​ൽ സം​ഗീ​തോ​ത്സ​വം ജൂ​ലൈ ഒ​ൻ​പ​തി​ന്
Saturday, May 27, 2023 2:39 PM IST
സാം ​മ​ണ്ണി​ക്ക​രോ​ട്ട്
ന്യൂ​ജ​ഴ്സി: അ​മേ​രി​ക്ക​യി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വ പ്ര​തി​ഭ​ക​ളെ അ​ണി​നി​ര​ത്തി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൾ​ട്ടി​ക​ൾ​ച്ച​റ​ൽ സം​ഗീ​തോ​ത്സ​വം ജൂ​ലൈ ഒ​ൻ​പ​തി​ന് അ​ര​ങ്ങേ​റും.

സീ​റോ മ​ല​ബാ​ർ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ പി​ന്‍റോ ക​ണ്ണ​മ്പ​ള്ളി, അ​നീ​ഷ് ജെ​യിം​സ്, ജി​നു ത​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.അ​നു​ഗ്ര​ഹീ​ത യു​വ​ക​ലാ​കാ​ര​ന്മാ​രെ മു​ൻ​നി​ർ​ത്തി യു​വ​ത​ല​മു​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് മെ​ഗാ​ഷോ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​വ​രു​ക​യാ​ണ്.

യു​വ​പ്ര​തി​ഭ​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​വും ഈ ​വേ​ദി​യി​ൽ ന​ട​ത്ത​പ്പെ​ടും. പ്ര​സി​ഡ​ന്‍റ്സ് വോ​ള​ണ്ടി​യ​ർ അ​വാ​ർ​ഡു​ക​ൾ ആ​ഘോ​ഷ വേ​ള​യി​ൽ വി​ത​ര​ണം ചെ​യ്യും. ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ജു​ലൈ ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം 5.30ന് ​സോ​മ​ർ​സെ​റ്റ് യു​ക്രെ​യ് നി​യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ പ​രി​പാ​ടി അ​ര​ങ്ങേ​റും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റി​നും സ​ന്ദ​ർ​ശി​ക്കു​ക: https://bit.ly/WMCnjconcert