പ്രാ​യം ബൈ​ഡ​ന് പ്ര​ശ്ന​മാ​ണെ​ന്ന് ഹി​ല്ല​രി ക്ലി​ന്‍റ​ൺ
Wednesday, May 24, 2023 12:32 PM IST
പി.പി.ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ: പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് വീണ്ടും മ​ത്സ​രി​ക്കാ​ൻ ജോ ബൈ​ഡ​ന് പ്രാ​യം പ്ര​ശ്ന​മാ​കു​മെ​ന്ന് ഹി​ല്ല​രി ക്ലി​ന്‍റ​ൺ. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന ജി 7 ​ഉ​ച്ച​കോ​ടി​ക്കി​ടെ 80 കാ​ര​നാ​യ ബൈ​ഡ​ൻ വീ​ണ​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള മു​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യും സെ​ന​റ്റ​റു​മാ​യ 75 കാ​രി​യാ​യ ഹി​ല്ല​രി.

അ​ടു​ത്തി​ടെ ന​ട​ന്ന വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ്-​എ​ബി​സി ന്യൂ​സ് സ​ർ​വേ​യി​ൽ, 63 ശ​ത​മാ​നം അ​മേ​രി​ക്ക​ക്കാ​രും ബൈ​ഡ​ന് ഫ​ല​പ്ര​ദ​മാ​യി ഭ​രി​ക്കാ​ൻ പ്രാ​യം ത‌​ട​സ​മാ​ണെ​ന്നും 62 ശ​ത​മാ​നം പേ​ർ അ​ദ്ദേ​ഹം ന​ല്ല ശാ​രീ​രി​കാ​വ​സ്ഥ​യി​ല​ല്ലെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്.


റോ​യി​ട്ടേ​ഴ്‌​സ്/​ഇ​പ്‌​സോ​സ് ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പി​ൽ ഏ​ക​ദേ​ശം 60 ശ​ത​മാ​നം ഡ​മോ​ക്രാ​റ്റു​ക​ളും ബെെ​ഡ​ന് പ്രാ​യ​കൂ​ടു​ത​ലാ​ണെ​ന്നും അം​ഗീ​ക​രി​ച്ചി​രു​ന്നു.