വൈ​റ്റ് ഹൗ​സി​ലേ​യ്ക്ക് ട്ര​ക്ക് ഇ​ടി​ച്ച് ക​യ​റ്റി അ​ക്ര​മം; ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ അ​റ​സ്റ്റി​ല്‍
Wednesday, May 24, 2023 11:08 AM IST
വാ​ഷിം​ഗ്ട​ണ്‍: വൈ​റ്റ് ഹൗ​സി​ലേ​യ്ക്ക് വാ​ഹ​നം ഇ​ടി​ച്ച് ക​യ​റ്റി​യ സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ അ​റ​സ്റ്റി​ല്‍. സാ​യ് വ​ര്‍​ഷി​ത് ക​ണ്ടൂ​ല(19) ആ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​ന്നാ​ണ് വൈ​റ്റ് ഹൗ​സ് പു​റ​ത്തു​വി​ട്ട​ത്. വൈ​റ്റ് ഹൈ​സി​ലെ ലാ​ഫൈ​റ്റി സ്‌​ക്വ​യ​ര്‍ ഗേ​റ്റി​ന് സ​മീ​പ​മു​ള്ള സു​ര​ക്ഷാ ബാ​രി​ക്കേ​ഡു​ക​ളി​ലേ​യ്ക്ക് ഇ​യാ​ള്‍ ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

വാ​ട​യ്‌​ക്കെ​ടു​ത്ത ട്ര​ക്കു​മാ​യി വ​ന്ന് പ്ര​തി ബോ​ധ​പൂ​ര്‍​വം അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം നാ​സി പ​താ​ക കൈ​യി​ലേ​ന്തി​യ ഇ​യാ​ള്‍ പ്ര​ഡി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ വ​ധി​ക്കു​മെ​ന്നും അ​മേ​രി​ക്ക​ന്‍ സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കു​മെ​ന്നു​മെ​ല്ലാം ഉ​റ​ക്കെ ആ​ക്രോ​ശി​ച്ചു.

പ്ര​സി​ഡ​ന്‍റി​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചെ ന്ന​ത​ട​ക്ക​മു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ള്‍ പ്ര​തി​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്.