ക​ൻ​സാ​സ് സി​റ്റി നി​ശാ​ക്ല​ബി​ൽ വെ​ടിവയ്​പ്പി​ൽ മൂന്നുപേ​ർ മ​രി​ച്ചു, രണ്ടുപേ​ർ​ക്ക് പ​രി​ക്ക്
Tuesday, May 23, 2023 7:05 AM IST
പി.പി ​ചെ​റി​യാ​ൻ
ക​ൻ​സാ​സ് സി​റ്റി( മി​സോ​റി):​ ക​ൻ​സാ​സ് സി​റ്റി നി​ശാ​ക്ല​ബി​ലു​ണ്ടാ​യ വെ​ടി​വയ്​പ്പി​ൽ മൂ​ന്നുപേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1:30ന്, ​ക്ലൈ​മാ​ക്‌​സ് ലോ​ഞ്ചി​ലാ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​തെ​ന്നു ക​ൻ​സാ​സ് സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​പ്പോ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യ വെ​ടി​യേ​റ്റ​നി​ല​യി​ൽ അ​ഞ്ച് പേ​രെ ക​ണ്ടെ​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ട് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വച്ചു ത​ന്നെ മ​രി​ച്ചി​രു​ന്നു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളെ വി​ശ്ര​മ​മു​റി​ക്ക് പു​റ​ത്ത് ക​ണ്ടെ​ത്തി, ര​ണ്ടാ​മ​ത്തേ​ത് അ​ക​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.


പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിക്കുകയും അവരിൽ ഒ​രാ​ൾ പി​നീ​ട്‌ മ​രി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

വെ​ടി​വെ​പ്പി​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്, എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.