അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ റ​ഷ്യ​യി​ൽ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് വൈ​റ്റ് ഹൗ​സ്
Friday, March 31, 2023 10:56 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: റ​ഷ്യ​യി​ൽ വാ​ൾ സ്ട്രീ​റ്റ് ജേ​ർ​ണ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വൈ​റ്റ് ഹൗ​സ്. വാ​ൾ സ്ട്രീ​റ്റ് ജേ​ർ​ണ​ൽ റി​പ്പോ​ർ​ട്ട​ർ ഇ​വാ​ൻ ഗെ​ർ​ഷ്കോ​വി​ച്ചി​നെ ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് വൈ​റ്റ് ഹൗ​സ് രം​ഗ​ത്തെ​ത്തി​യ​ത്

വ്യാ​ഴാ​ഴ്ച കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ യെ​ക്കാ​റ്റെ​റി​ൻ​ബ​ർ​ഗി​വ​ൽ വ​ച്ചാ​ണ് ഫെ​ഡ​റ​ൽ സെ​ക്യൂ​രി​റ്റി സ​ർ​വീ​സ് (എ​ഫ്എ​സ്ബി) ഗെ​ർ​ഷ്കോ​വി​ച്ചി​നെ ത​ട​ഞ്ഞു​വ​ച്ച​ത്.

റ​ഷ്യ​ൻ സ​ർ​ക്കാ​ർ അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ ല​ക്ഷ്യ​മി​ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രീ​ൻ ജീ​ൻ പി​യ​റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. റ​ഷ്യ​ൻ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ തു​ട​ർ​ച്ച​യാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും അ​ടി​ച്ച​മ​ർ​ത്ത​ലി​നെ​യും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തെ​യും അ​മേരി​ക്ക അ​പ​ല​പി​ക്കു​ന്നു എ​ന്നും ക​രീ​ൻ ജീ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


വാ​ൾ സ്ട്രീ​റ്റ് ജേ​ർ​ണ​ൽ ചാ​ര​വൃ​ത്തി ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു. മോ​സ്കോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട​റെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.