സ്‌​കൂ​ളി​ൽ തോ​ക്ക് കൊ​ണ്ടു​വ​ന്നു; അമ്മയും മകനും അ​റ​സ്റ്റി​ൽ
Wednesday, March 29, 2023 5:56 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഫോ​ർ​ട്ട് വ​ർ​ത്ത് ഐ​എ​സ്‌​ഡി മി​ഡി​ൽ സ്‌​കൂ​ൾ കാ​മ്പ​സി​ലേ​ക്ക് തോ​ക്ക് കൊ​ണ്ടു​വ​ന്ന കു​ട്ടിയെയും അ​മ്മ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

വി​ല്യം മോ​ണിം​ഗ് മി​ഡി​ൽ സ്‌​കൂ​ൾ കാ​മ്പ​സി​ലേ​ക്കാ​ണ് കു​ട്ടി തോ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. അ​ധി​കൃ​ത​ർ​ക്ക് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ്‌​കൂ​ൾ റി​സോ​ഴ്‌​സ് ഓ​ഫീ​സ​ർ​മാ​ർ എത്തി വി​ദ്യാ​ർ​ഥി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഫോ​ർ​ട്ട് വ​ർ​ത്ത് പോ​ലീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മ​ക​ൻ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന് വി​വ​രം സ്‌​കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​പ്പോ​ൾ അ​മ്മ സ്കൂ​ളി​ന് നേ​രെ ഭീ​ഷ​ണി മു​ഴ​ക്കി. തു‌​ട​ർ​ന്ന് ഇ​വ​ര​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കു​ട്ടി എ​ന്തി​നാ​ണ് സ്‌​കൂ​ളി​ൽ തോ​ക്ക് കൊ​ണ്ടു​വ​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. കു​ട്ടി​യെ ജു​വ​നൈ​ൽ ഡീ​റ്റെ​ൻ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.