ഫൊ​ക്കാ​ന മും​ബൈ ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Wednesday, March 29, 2023 7:16 AM IST
ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
ന്യൂയോർക്ക് / മുംബൈ​: ഫൊ​ക്കാ​ന അ​ന്ത​ർ​ദേ​ശി​യ ത​ല​ത്തി​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ചാ​പ്റ്റ​റി​ന്‍റെ രൂ​പീ​ക​ര​ണം മും​ബൈ റ​മ​ദാ ഹോ​ട്ട​ലി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ നോ​ർ​ക്ക റൂട്ട്സ് റ​സി​ഡ​ന്റ് വൈ​സ് ചെ​യ​റും മു​ൻ സ്‌​പീ​ക്ക​റു​മാ​യ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉദ്​ഘാ​ട​നം ചെ​യ്തു. ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി , ട്ര​ഷ​ർ ബി​ജു ജോ​ൺ, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്റ് പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ കേ​ര​ളീ​യം ഭാ​ര​വാ​ഹി​ക​ൾ മും​ബ​യി​ലെ വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു.

ഫൊ​ക്കാ​ന​യും കേ​ര​ളീ​യം കേ​ന്ദ്ര സം​ഘ​ട​ന​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മീ​റ്റിംഗിൽ മും​ബ​യി​ലെ വി​വി​ധ മ​ല​യാ​ളീ സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ത്തു. അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും സം​ഘ​ട​നാ​യ ഫൊ​ക്കാ​ന ഇ​ന്ന് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ലോ​കം എ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ട് കൂ​ടി​യാ​ണ് ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ലോ​ക​ത്തി​ലു​ള്ള ഓ​രോ മ​ല​യാ​ളി​ക​ളി​ലേ​ക്കും എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഫൊ​ക്കാ​ന​യു​ടെ ല​ക്ഷ്യ​മെ​ന്ന് പ്ര​സി​ഡ​ന്റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ തന്‍റെ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി , ട്ര​ഷ​ർ ബി​ജു ജോ​ൺ, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്റ് പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ , ടിഎൻ. ഹരിഹരൻ, മാ​ത്യു തോ​മ​സ്, ശ്രീ​കു​മാ​ർ റ്റി ​എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

മു​ബൈ ചാ​പ്റ്റ​റി​ന്റെ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് ടി.എൻ. ഹ​രി​ഹ​ര​ൻ, സെ​ക്ര​ട്ട​റി മാ​ത്യു തോ​മ​സ് , ട്ര​ഷ​ർ ശ്രീ​കു​മാ​ർ ടി ​എ​ന്നി​വ​ർ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മും​ബ​യി​ലെ മി​ക്ക മ​ല​യാ​ളീ സം​ഘ​ട​ന​ക​ൾ ഈ ​മീ​റ്റിംഗിൽ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത വ​ർ​ഷം വാഷിംഗ്ടൺ ഡിസിയി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു മി​ക്ക​വ​രും പ​ങ്കെ​ടു​ക്കാ​നു​ള്ള താ​ൽപ​ര്യ​വും അ​വ​ർ ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. ചെ​ന്നൈ​യി​ലും ഡ​ൽ​ഹി​യി​ലും ക​മ്മി​റ്റി​ക​ൾ ഇ​തി​നോ​ട​കം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു .