പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ ജ​ന​പ്ര​തി​നി​ധി​യെ സെ​ൻ​സ​ർ ചെ​യ്യാ​ൻ അം​ഗീ​കാ​രം
Tuesday, March 28, 2023 6:36 PM IST
പി.പി. ചെറിയാൻ
ഒ​ക്‌​ല​ഹോ​മ സി​റ്റി: മ​ദ്യ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞാ​ഴ്ച അ​റ​സ്റ്റി​ലാ​യ നി​യ​മ​സ​ഭാ പ്ര​തി​നി​ധി​യെ സെ​ൻ​സ​ർ ചെ​യ്യു​ന്ന​തി​ന് ഒ​ക്‌​ല​ഹോ​മ സം​സ്ഥാ​ന ജ​ന​പ്ര​ധി​നി​ധി സ​ഭ തീ​രു​മാ​നി​ച്ചു. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ജ​ന​പ്ര​തി​നി​ധി സ​ഭ 81-9ന് ​വോ​ട്ടു​ക​ളോ​ടെ തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു

പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചെ​ന്നാ​രോ​പി​ച്ച് ആ​ർ-​ബ്രോ​ക്ക​ൺ ആ​രോ പ്ര​തി​നി​ധി ഡീ​ൻ ഡേ​വി​സി​നെ മാ​ർ​ച്ച് 23നാണ് ​ബ്രി​ക്ക്ടൗ​ണി​ൽ വ​ച്ച് പോലീസ് അ​റ​സ്റ്റ് ചെ​യ്തത്.

നി​യ​മ​നി​ർ​മ്മാ​ണ സ​മ്മേ​ള​ന​ത്തി​നി​ട​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​യു​ന്ന ച​ട്ടം ചൂ​ണ്ടി​കാ​ണി​ച്ചു ത​ന്നെ ത​ട​ങ്ക​ലി​ൽ വ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഡേ​വി​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​യു​ന്ന​ത് ഒ​ക്‌​ല​ഹോ​മ സി​റ്റി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ നി​ന്നു​ള്ള ബോ​ഡി കാമ​റ​യി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. ഡീ​ൻ ഡേ​വി​സ് അ​ന്നു​ത​ന്നെ അ​റ​സ്റ്റി​നെ​ക്കു​റി​ച്ച് ഹൗ​സ് ഫ്ലോ​റി​ൽ പ​ര​സ്യ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു

സ​മീ​പ​കാ​ല നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ നേ​രി​ടു​ന്ന ഒ​ക്ല​ഹോ​മ ഹൗ​സ് റി​പ്പ​ബ്ലി​ക്ക​ൻ കോ​ക്ക​സി​ലെ മൂ​ന്നാ​മ​ത്തെ അം​ഗ​മാ​ണ് ഡേ​വി​സ്.

ഹൗ​സ് അ​പ്രോ​പ്രി​യേ​ഷ​ൻ​സി​ന്‍റെ​യും ബ​ജ​റ്റ് ക​മ്മി​റ്റി​യു​ടെ​യും വൈ​സ് ചെ​യ​ർ റ​യാ​ൻ മാ​ർ​ട്ടി​നെ​സ്, ആ​ർ-​എ​ഡ്മ​ണ്ട്, 2022 ഒ​ക്ടോ​ബ​റി​ൽ ഡി‌​യു​ഐ​യു​ടെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു. നി​യ​മ​നി​ർ​മ്മാ​ണ സ​മ്മേ​ള​ന​ത്തി​നി​ട​യി​ൽ "അ​റ​സ്റ്റ് ഒ​ഴി​വാ​ക്ക​ൽ' ചൂ​ണ്ടി​ക്കാ​ട്ടി അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നും മാ​ർ​ട്ടി​നെ​സ് ശ്ര​മി​ച്ചി​രു​ന്നു.

ഹൗ​സ് മെ​ജോ​റി​റ്റി വി​പ്പ് ടെ​റി ഒ'​ഡോ​ണ​ൽ, ആ​ർ-​കാ​റ്റൂ​സ, ഭാ​ര്യ തെ​രേ​സ​യ്‌​ക്കൊ​പ്പം - ത​ന്‍റെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന നി​യ​മം മാ​റ്റാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഒ​ന്നി​ല​ധി​കം കു​റ്റ​കൃ​ത്യ​ങ്ങ​ൾ നേ​രി​ടു​ക​യാ​ണ്.