കെ .പി ശ​ശി​ക​ല ടീ​ച്ച​ർ മ​ന്ത്ര​യു​ടെ പ്ര​ഥ​മ ക​ൺ​വൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്നു
Thursday, March 23, 2023 6:39 AM IST
ന്യൂയോർക്ക് : ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ .പി. ശ​ശി​ക​ല ടീ​ച്ച​ർ ജൂ​ലൈ​യി​ൽ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന മ​ന്ത്ര ഗ്ലോ​ബ​ൽ ഹി​ന്ദു ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും .അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ സ​നാ​ത​ന ധ​ർ​മ്മ പ്ര​ചാ​ര​ണ​ത്തി​ന് പു​തി​യ മാ​തൃ​ക​ക​ൾ ഉ​യ​ർ​ത്തി മു​ന്നേ​റു​ന്ന സം​ഘ​ട​ന​ക്ക് കേ​ര​ള​ത്തി​ലെ ഹൈ​ന്ദ​വ ഏ​കീ​ക​ര​ണ​ത്തി​നു വേ​ണ്ടി പ​തി​റ്റാ​ണ്ടു​ക​ൾ ആ​യി അ​ക്ഷീ​ണം പ്ര​യ​ത്നി​ക്കു​ന്ന ടീ​ച്ച​റു​ടെ സാ​ന്നി​ധ്യം ഊ​ർ​ജം ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്റ് ഹ​രി ശി​വ​രാ​മ​ൻ അ​റി​യി​ച്ചു .

മ​ന്ത്ര ഗ്ലോ​ബ​ൽ ക​ൺവ​ൻ​ഷ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഹൂ​സ്റ്റ​ണി​ൽ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു .വി​വി​ധ ക​മ്മി​റ്റി​ക​ളി​ലാ​യി പ്രാ​യ ഭേ​ദ​മെ​ന്യേ ഇ​രു​നൂ​റോ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച​വ​രു​ടെ സം​ഗ​മം കൂ​ടി​യാ​വും മ​ന്ത്ര​യു​ടെ പ്ര​ഥ​മ ക​ൺ​വൻ​ഷ​ൻ .