സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസ്
Friday, February 3, 2023 3:46 PM IST
പി.പി ചെറിയാൻ
ഡാളസ് :2020 ഒക്‌ടോബറിൽ അകാരണമായി അറസ്റ്റ് ചെയ്ത് രണ്ടു വർഷത്തോളം ജയിലിലടച്ച കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായതിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് കമ്മറ്റി പ്രസിഡന്‍റ് സിജു വി ജോർജ് , അഡ്വൈസറി ബോർഡ് ചെയര്മാന് ബിജിലി ജോർജ് എന്നിവർ ആശ്വാസവും സംതൃപ്തിയും പ്രകടിപ്പിച്ചു.

മാധ്യമപ്രവർത്തകർക്കെതിരായ അക്രമം, രാഷ്ട്രീയ പക്ഷപാതപരമായ മാധ്യമങ്ങൾ, മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം എന്നിവയെല്ലാം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്ന് തെളിയിക്കുന്നതായി ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് സെക്രട്ടറി സാം മാത്യു ഡയറക്ടർ ബോർഡ് അംഗം സണ്ണി മാളിയേക്കൽ എന്നിവർ അഭിപ്രായപ്പെട്ടു.