മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ പ​ത്താം ദു​ക്റോ​നോ ഡി​സം: 9, 10 തീ​യ​തി​ക​ളി​ൽ
Thursday, December 1, 2022 5:56 AM IST
വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട്
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യും, നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യി​രു​ന്ന ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ മാ​ത്യൂ​സ് മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ പ​ത്താ​മ​ത് ദു​ക്റോ​നോ ഡി​സം​ബ​ർ 9, 10 തീ​യ​തി​ക​ളി​ൽ ന്യൂ​യോ​ർ​ക്ക് ചെ​റി ലെ​യ്ൻ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ കൊ​ണ്ടാ​ടു​ന്നു.

ഡി​സം​ബ​ർ 9 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6ന് ​ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ഫാ. ​സു​ജി​ത്ത് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് സു​വി​ശേ​ഷ പ്ര​സം​ഗ​വും ന​ട​ത്തും. ഡി​സം​ബ​ർ 10 ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും, ഓ​ർ​മ്മ​പ്രാ​ർ​ഥ​ന​യും യോ​ങ്കേ​ഴ്സ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​ചെ​റി​യാ​ൻ നീ​ലാ​ങ്ക​ൽ കോ​റെ​പ്പി​സ്കോ​പ്പാ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. തു​ട​ന്നു ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി റ​വ. ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ. ഫാ. ​ചെ​റി​യാ​ൻ നീ​ലാ​ങ്ക​ൽ കോ​റെ​പ്പി​സ്കോ​പ്പാ മു​ഖ്യ പ്രാ​സം​ഗി​ക​നാ​യി​രി​ക്കും.

ഉ​ച്ച​ഭ​ക്ഷ​ണ​വും നേ​ർ​ച്ച വി​ള​ന്പോ​ടും കൂ​ടി ദു​ക്റോ​നോ ആ​ഘോ​ഷ​ങ്ങ​ൾ പ​ര്യ​വ​സാ​നി​ക്കും. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വ​മാ​യ സാ​ന്നി​ധ്യ സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ് (വി​കാ​രി)

ട്ര​സ്റ്റീ​സ്: ജോ​സ് തോ​മ​സ് 631 241 5285, മാ​ത്യു മാ​ത്ത​ൻ 516 724 3304,
കെ​ൻ​സ് ആ​ദാ​യി (സെ​ക്ര​ട്ട​റി) 347992 1154.