ഡാ​ള​സ് ഡ​യ​നാ​മോ​സ് സൂ​പ്പ​ർ ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റ് സംഘടിപ്പിക്കുന്നു
Wednesday, October 5, 2022 10:34 PM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ളി സോ​ക്ക​ർ ക്ല​ബാ​യ ഡാ​ള​സ് ഡ​യ​നാ​മോ​സ് നാ​ൽ​പ്പ​താം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ഡാ​ള​സ് ഡ​യ​നാ​മോ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ൽ​പ​താം വാ​ർ​ഷി​ക സൂ​പ്പ​ർ ട്രോ​ഫി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വ​ൻ ഒ​രു​ക്ക​ങ്ങ​ളും ഡാ​ള​സി​ൽ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

ഒ​ക്ടോ​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ റോ​ക്ക് വാ​ൾ ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ് വേ​ൾ​ഡി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ്.
സെ​വ​ൻ​സ് ഫോ​ർ​മാ​റ്റി​ൽ 35 പ്ല​സ്, ഓ​പ്പ​ണ്‍ എ​ന്നീ ഡി​വി​ഷ​നു​ക​ളി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. 14 ടീ​മു​ക​ളെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​നി​യും പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ ഭാ​ര​വാ​ഹി​ക​ളു​മാ​യി ഉ​ട​ൻ ബ​ന്ധ​പ്പെ​ടു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

അ​നി​ൽ ജേ​ക്ക​ബ്: 972 679 5305
ടൈ​റ്റ​സ് വ​ർ​ഗീ​സ്: 214 886 7980
ബി​നു തോ​മ​സ്: 469 441 8264
മാ​റ്റ് ജേ​ക്ക​ബ്: 469 348 4690
യൂ​ജി​ൻ ജി: 972 342 1151