മ​ല​യാ​ളീ എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ സം​ഗീ​ത സാ​യാ​ഹ്നം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന്
Saturday, September 24, 2022 11:47 PM IST
ശ​ങ്ക​ര​ൻ​കു​ട്ടി
ഹൂ​സ്റ്റ​ണ്‍: മ​ല​യാ​ളീ എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​ത്തി​ലു​ള്ള മി​ടു​ക്ക​രാ​യ എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ന​ല്ല മാ​ർ​ക്കു​ള്ള കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു സ്കോ​ള​ർ​ഷി​പ് ന​ൽ​കി പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്തി വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ മൂ​ന്ന് ഗാ​യ​ക​രെ കോ​ർ​ത്തി​ണ​ക്കി​കൊ​ണ്ട് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് തോ​മ​സ് ഹാ​ളി​ൽ ഒ​രു സം​ഗീ​ത സാ​യാ​ഹ്നം ഒ​രു​ക്കു​ക​യാ​ണ്.

നീ​ണ്ട 34 വ​ർ​ഷ​ത്തെ ക​ലാ​ജീ​വി​ത​ത്തി​ന്‍റെ വി​ജ​യ​ഗാ​ഥ​യു​മാ​യി ഗാ​യി​ക, തി​ക​ഞ്ഞ ന​ർ​ത്ത​കി, അ​ഭി​ന​യേ​ത്രി എ​ന്നീ നി​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച സി​താ​ര കൃ​ഷ്ണ​കു​മാ​ർ നീ​ണ്ട ഒ​രു കോ​വി​ടാ​ന​ന്ത​ര ഇ​ട​വേ​ള​ക്കു​ശേ​ഷം അ​മേ​രി​ക്ക​യി​ലെ​ത്തു​ക​യാ​ണ് എ​ന്ന് മാ​ത്ര​മ​ല്ല ഒ​പ്പം കേ​ര​ള​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​മു​ഖ ഗാ​യ​ക​രാ​യ ടെ​ക്കീ റോ​ക്സ്റ്റാ​ർ ഹ​രീ​ഷ് ശി​വ​രാ​മ​കൃ​ഷ്ണ​നും, ഇ​ൻ​ഡീ സൂ​പ്പ​ർ​സ്റ്റാ​ർ ജോ​ബ് കു​ര്യ​നും ചേ​ർ​ന്നു​ള്ള വ​ള​രെ മ​നോ​ഹ​ര​മാ​യ ഒ​രു ക​ലാ​വി​രു​ന്നാ​യി​രി​ക്കും അ​ര​ങ്ങേ​റു​ക എ​ന്ന് മ​ല​യാ​ളീ എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

മ​ല​യാ​ളി​ക​ളാ​യ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​നി​യു​മ​ധി​കം പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​വാ​നും ഈ ​ക​ലാ​സ​ന്ധ്യ സ​ന്പ​ന്ന​മാ​ക്കു​വാ​നും ഹൂ​സ്റ്റ​ണി​ലെ ന​ല്ല​വ​രാ​യ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും സ​വി​ന​യം സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

ടി​ക്ക​റ്റി​നും മ​റ്റു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: 281 546 0589, 713 826 4456.