മാത്യു മുണ്ടക്കൽ ഫോമാ റീജണൽ വൈസ് പ്രസിഡന്‍റ്
Friday, September 23, 2022 12:50 PM IST
ശങ്കരൻകുട്ടി
മെക്സിക്കോയിലെ കാൻകൂണിൽ നടന്ന ഗ്ലോബൽ കൺവെൻഷനിൽവച്ചു മാത്യു മുണ്ടക്കലിനെ ഫോമയുടെ സതേൺ റീജിയണൽ വൈസ് പ്രസിഡന്റ് ആയി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു .

മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്‌റ്റൻ ജനറൽ സെക്രട്ടറി, വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജൻ മുൻ യൂത്ത്‌ ഫോറം പ്രസിഡന്‍റ് തുടങ്ങി വിവിധ കലാസാഹിത്യ രംഗങ്ങളിൽ സ്‌തുത്യർഹമായ പ്രശംസക്ക്‌ അർഹനായ മുണ്ടക്കനോടൊപ്പം

സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്‍റ് , ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്‌റ്റൻ ചാപ്റ്റർ പ്രോഗ്രാം കോർഡിനേറ്റർ, ജീവകാരുണ്യ പ്രവർത്തകൻ എന്നീനിലകളിൽ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ജിജു കുളങ്ങര, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രവർത്തക സമതി അംഗം രാജൻ യോഹന്നാൻ എന്നിവരെ ഫോമയുടെ നാഷണൽ കമ്മറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മൂവരും മലയാളി അസ്സോസ്സിയേഷന്‍റെ സജീവ പ്രവർത്തകർ കൂടിയാണ്.