ഷിക്കാഗോ മലയാളി അസോസിയേഷൻ ബാസ്ക്കറ്റ് ബോൾ ടൂർണമെന്‍റ് ഓഗസ്റ്റ് 21ന്
Wednesday, August 10, 2022 11:19 AM IST
ജോഷി വള്ളിക്കളം
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 21ന് ബാസ്ക്കറ്റ് ബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെ മൗണ്ട് പ്രോസ്പക്റ്റിലുള്ള റെക്പ്ലക്സിൽ (Mt. Prospect, Recplex) വച്ചാണ് മൽസരം. ഹൈസ്ക്കൂൾ 8–ാം ക്ലാസു മുതൽ 12–ാം ക്ലാസുവരെയും കോളജ് തലത്തിലുള്ളവർക്കുമായി രണ്ടു ഗ്രൂപ്പായി തിരിച്ചാണ് മൽസരം നടത്തുന്നത്.

ഇത്തവണ പെൺകുട്ടികൾക്കും ബാസ്ക്കറ്റ് ബോൾ മത്സരം നടത്തുന്നുണ്ട്. വനിതകൾക്ക് എല്ലാ തലത്തിലും പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണിത്. എട്ടു മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കാണ് പങ്കെടുക്കാൻ അവസരം. എല്ലാവരും മലയാളികളായിരിക്കണമെന്നും സംഘാടകർ അറിയിച്ചു.

Two section: High School(8 grade-12grade) College & up
Girls Tournament(8grade 12 grade)
All players must be malayalee
Registration: cmabball 2022 @ gmail.com

കൂടുതൽ വിവരങ്ങൾക്ക്: ജോബിൻ ജോർജ് (ജനറൽ കോർഡിനേറ്റർ ) – 847 630 5872, ജോഷി വള്ളിക്കളം (പ്രസിഡന്‍റ്) – 312 685 6749, കാൽവിൻ കവലയ്ക്കൽ (കോർഡിനേറ്റർ) –630 649 8545, മനോജ് അച്ചേട്ട് –224 522 2470, ജോർജ് പ്ലാമൂട്ടിൽ – 847 651 5204, ടോബിൻ തോമസ് –773 512 4373.