വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​എ​സ് കോ​ണ്‍​ഗ്ര​സ് അം​ഗ​മ​ട​ക്കം നാ​ലു​പേ​ർ മ​രി​ച്ചു
Thursday, August 4, 2022 10:38 PM IST
പി.​പി. ചെ​റി​യാ​ൻ
ന​പ്പാ​നി (ഇ​ന്ത്യാ​ന): ഇ​ന്ത്യാ​ന​യി​ൽ നി​ന്നു​ള്ള യു​എ​സ് കോ​ണ്‍​ഗ്ര​സ് അം​ഗം (റി​പ്പ​ബ്ലി​ക്ക​ൻ) ജാ​ക്കി വ​ലോ​ർ​സ്ക്കി (58) ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​താ​യി എ​ൽ​ക്കാ​ർ​ട്ട് കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു. എ​സ്യു​വി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ജാ​ക്കി​യും ഇ​വ​രു​ടെ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ എ​മ തോം​സ​ണ്‍ (28) ഡി​സ്ട്രി​ക്റ്റ് ഡ​യ​റ​ക്ട​ർ സാ​ഖ​റി പോ​ട്ട​സ് (27) എ​ന്നി​വ​രും കൂ​ട്ടി​യി​ടി​ച്ച വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ എ​ഡി​ത്ത് (56) എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റു മൂ​ന്നു​പേ​ർ.

ന​പ്പാ​നി എ​സ് ആ​ർ 19 സൗ​ത്ത് ബൗ​ണ്ടി​ലൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന ജാ​ക്കി​യു​ടെ എ​സ്യു​വി​ൽ നോ​ർ​ത്ത് ബൗ​ണ്ടി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന മ​റ്റൊ​രു എ​സ്യു​വി​യു​മാ​യി നേ​രി​ട്ടു ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. 2013 ലാ​ണ് ഇ​വ​ർ ആ​ദ്യ​മാ​യി ഇ​ന്ത്യാ​ന സെ​ക്ക​ന്‍റ് ക​ണ്‍​ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റി​ൽ നി​ന്നും യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മ​രി​ക്കു​ന്ന​തു​വ​രെ​യും ആ ​സ്ഥാ​ന​ത്തു തു​ട​ർ​ന്നു. 2005 മു​ത​ൽ 2010 വ​രെ ഇ​ന്ത്യാ​ന ഹൗ​സ് പ്ര​തി​നി​ധി​യു​മാ​യി​രു​ന്നു.

1963 ഓ​ഗ​സ്റ്റ് 7 ന് ​സൗ​ത്ത് ഇ​ന്ത്യാ​ന​യി​ൽ ജ​നി​ച്ച റ​യ്ലി ഹൈ​സ്കൂ​ളി​ൽ നി​ന്നു ഗ്രാ​ജ്വേ​റ്റ് ചെ​യ്തു. ലി​ബ​ർ​ട്ടി യൂ​ണി​വേ​ഴ്സി​റ്റി, ടെ​യ്ല​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും കോ​ള​ജ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. ഇ​വ​രു​ടെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ ഹൗ​സ് മൈ​നോ​റ​ട്ടി ലീ​ഡ​ർ കെ​വി​ൻ മ​ക്കാ​ർ​ത്താ, യു​എ​സ് ഹൗ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി എ​ന്നി​വ​ർ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് ബൈ​ഡ​നും ജി​ൽ ബൈ​ഡ​നും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ഇ​വ​രു​ടെ ബ​ഹു​മാ​നാ​ർ​ഥം വൈ​റ്റ് ഹൗ​സി​ലെ ദേ​ശീ​യ പ​താ​ക ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും പാ​തി​താ​ഴ്ത്തി കെ​ട്ടു​മെ​ന്നും അ​റി​യി​ച്ചു.