സി.എം.ജോൺ ചാത്തമേൽ ഫിലഡൽഫിയയിൽ അന്തരിച്ചു
Saturday, July 2, 2022 9:47 AM IST
ജീമോൻ റാന്നി
ഫിലഡൽഫിയ: പത്തനംതിട്ട റിട്ട.അധ്യാപകൻ ചാത്തമേൽ സി.എം. ജോൺ (ജോയ് - 84) ഫിലഡൽഫിയയിൽ അന്തരിച്ചു. സംസ്കാരം ജൂലൈ ആറിനു (ബുധൻ) രാവിലെ 10 മുതൽ 11.30 വരെ ഫിലഡൽഹിയ ക്രിസ്തോസ് മാർത്തോമ ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം 12 ന് ലോൺവ്യൂ സെമിത്തേരിയിൽ (500 Huntingdon Pike, Jenkintown, PA 19046).

ഭാര്യ: കുഞ്ഞൂഞ്ഞമ്മ കുര്യൻ (റിട്ട. അധ്യാപിക, മാർത്തോമ കോർപ്പറേറ്റ് മാനേജ്‌മെന്‍റ്) കവിയൂർ തോട്ടഭാഗം കൊച്ചുതെക്കേതിൽ കുടുംബാംഗമാണ്.

മക്കൾ: ജോൺസൺ മാത്യു, സൂസൻ സാം, കുര്യൻ ജോൺ, മാത്യു ജോൺ. മരുമക്കൾ: സിബി മാത്യു (പൗവത്തിൽ, കല്ലൂപ്പാറ), സാം ബേബി (ഒച്ചാരുക്കുന്നിൽ, ഓതറ), ലത ജോൺ (വെള്ളിക്കര പാലശേരിൽ, കവുങ്ങുംപ്രയാർ, റെനി മാത്യു (പിച്ചനാട്ടുപറമ്പിൽ, കുളത്തുമൺ).

കൊച്ചു മക്കൾ: ഹാന മാത്യു, ഐറിൻ സാം, റെബേക്ക മാത്യു, സാറാ ജോൺ, ജേക്കബ് ജോൺ, ബെൻ മാത്യു, ഐസക് സാം, ഷാരോൺ ജോൺ.

പരേതൻ കഴിഞ്ഞ 16 വർഷമായി അമേരിക്കയിൽ സ്ഥിര താമസമായിരുന്നു. മാർത്തോമ കോർപ്പറേറ്റ് മാനേജ്‌മെന്‍റിൽ അധ്യാപകനായി റാന്നി ഇടക്കുളം ഗുരുകുലം, കോട്ടയം എം.ടി.സെമിനാരി, പത്തനംതിട്ട മാർത്തോമ ഹൈസ്‌കൂൾ, എം.ടി.സ്‌കൂൾ നാരങ്ങാനം (പ്രധാനാധ്യാപകൻ) എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചുണ്ട്.

പൊതുദർശനം: ജൂലൈ അഞ്ചിനു (ചൊവ്വ) വൈകുന്നേരം 6 മുതൽ 9 വരെ ഫിലഡൽഫിയ ക്രിസ്തോസ് മാർത്തോമാ ദേവാലയത്തിൽ (9999 Gantry Rd, Philadelphia, PA 19115).

തത്സമയ സംപ്രേക്ഷണം: https://www.sumodjacobphotography.com/Live
https://www.youtube.com/c/SumodJacobVideoPhotography/live

വിവരങ്ങൾക്ക്: ജോൺസൺ മാത്യു 954 646 4506, കുര്യൻ ജോൺ 215 869 3150, മാത്യു ജോൺ 215 816 9436, സാം ബേബി 215 816 9435.