ഡാളസിൽ അന്തരിച്ച ഏലിയാമ്മ മാത്യുവിന്‍റെ പൊതുദർശനം വെള്ളിയാഴ്ച
Friday, July 1, 2022 11:14 AM IST
ഷാജി രാമപുരം
ഡാളസ്: പത്തനംതിട്ട നെല്ലിക്കാല പ്ലാംകൂടത്തിൽ വീട്ടിൽ പി.സി മാത്യുവിന്‍റെ ഭാര്യ ഏലിയാമ്മ മാത്യു (ലീലാമ്മ 78) ഡാളസിൽ അന്തരിച്ചു. പത്തനംതിട്ട തോന്നിയാമല താഴയിൽ ചരിവുപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ലീന, ബോബി, ജോഷ്വാ. മരുമക്കൾ: രാജേഷ് ജേക്കബ്, ബെറ്റ്സി. കൊച്ചുമക്കൾ: നവോമി, ക്രിസ്റ്റീന, നേതൻ, ജെസിക്ക. സഹോദരങ്ങൾ: മറിയാമ്മ വർഗീസ്, സൂസൻ ജോർജ്, സി.ടി തോമസ്

പൊതുദർശനം ജൂലൈ ഒന്നിന് വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചു മുതൽ ഒന്പതു വരെ ഡാളസിലുള്ള പ്ലേനോ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ (3760 14th Street, Plano, TX 75074).

സംസ്കാരം ജൂലൈ രണ്ടിനു ശനിയാഴ്ച്ച രാവിലെ പത്തിനു പ്ലേനോ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം ഡാളസിലെ റെസ്റ്റ്ലാൻഡ് സെമിത്തേരിയിൽ (13005 Greenville Ave, Dallas, TX 75243).

സംസ്കാര ചടങ്ങുകൾ https://provisiontv.in/aleyamma.mathew എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.