ലെ​ഗാ​റ്റോ വാ​ർ​ഷി​ക​വും മ്യൂ​സി​ക് ഷോ​യും സം​ഘ​ടി​പ്പി​ച്ചു
Thursday, June 30, 2022 11:17 PM IST
ടൊ​റോ​ന്‍റോ: ടൊ​റോ​ന്‍റോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഓ​ർ​ക്ക​സ്ട്രാ​യ ലെ​ഗാ​റ്റോ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക​വും മ്യൂ​സി​ക് ഷോ​യും ജൂ​ണ്‍ 25 വെ​ള്ളി​യാ​ഴ്ച ന​ട​ത്ത​പ്പെ​ട്ടു. സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി ബൈ​ജു ചാ​ക്കേ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലെ​ഗാ​റ്റോ ഡ​യ​റ​ക്ട​ർ ബി​ജോ സെ​ബാ​സ്റ്റ്യ​ൻ ഈ ​ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ കു​ട്ടി​ക​ൾ സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ പ​റ്റി സം​സാ​രി​ച്ചു. ര​ണ്ടു മ​ണി​ക്കൂ​റോ​ളം കു​ട്ടി​ക​ൾ മ​നോ​ഹ​ര​മാ​യി പാ​ട്ടു​ക​ൾ വ​യ​ലി​നി​ൽ വാ​യി​ച്ചു. കു​ട്ടി​ക​ളു​ടെ സ​ഭാ​ക​ന്പം മാ​റ്റി ആ​ത്മ​വി​ശ്വാ​സം ഉ​ള്ള​വ​രാ​യി വ​ള​രാ​നു​ള്ള പ​രി​പാ​ടി​ക​ളും ഈ ​കോ​ണ്‍​സെ​ർ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ റീ​ൽ​ട്ട​റും, ക​നേ​ഡി​യ​ൻ സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റും ചേ​ർ​ന്നാ​ണ് പ്രോ​ഗ്രാം സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്. ഈ ​കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി നാ​ട്ടി​ലു​ള്ള ഒ​രു കു​ടും​ബ​ത്തി​ന്‍റെ വീ​ട് പ​ണി​യെ​യും ഈ ​പ്രോ​ഗ്രാ​മി​ന്‍റെ ബാ​ക്കി​യു​ള്ള ഫ​ണ്ട് സ​ഹാ​യി​ക്കു​ന്നു​ണ്ട്. നൂ​റോ​ളം ആ​ളു​ക​ൾ ഒ​ത്തു ചേ​ർ​ന്ന ഈ ​സം​ഗീ​ത കു​ടും​ബ സം​ഗ​മം കു​ട്ടി​ക​ൾ​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​യി. വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു തെ​രേ​സ് ജോ​ഷി ന​ന്ദി പ​റ​ഞ്ഞു.

വ​യ​ലി​ൻ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള സ​മ്മ​ർ ക്യാ​ന്പ് ജൂ​ലൈ 23 നു ​ടൊ​റോ​ന്േ‍​റാ​യി​ൽ ആ​രം​ഭി​ക്കും.​ലെ​ഗാ​റ്റോ വ​യ​ലി​ൻ 2022-23 അ​ധ്യ​യ​ന വ​ർ​ഷം സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ബ്രേ​ക്ഫാ​സ്റ് കോ​ണ്‍​സെ​ർ​ട്ടോ​ടു കൂ​ടി തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.