ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു
Wednesday, June 29, 2022 12:36 PM IST
ബിനോയി സ്റ്റീഫൻ കിഴക്കനടി (പിആർഒ)
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ജൂൺ 26 ഞായറാഴ്ച രാവിലെ പത്തിന്‍റെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകയിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു.

അമേരിക്കൻ ഐക്യ നാട്ടിൽ ജനിച്ചു വളർന്ന് കഴിഞ്ഞ 5 വർഷം ഫൊറോനാ ദൈവാലയത്തിന്‍റെ ഡിആർഇ. ആയി സേവനം ചെയ്ത ടീന നെടുവാമ്പുഴയുടെ പ്രവർത്തനങ്ങളെ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിന്ദിക്കുകയും, ഫലകം കൊടുത്ത് ആദരിക്കുകയും ചെയ്തു. തുടർന്ന് പുതിയതായി ഡിആർ.ഇ ആകുന്ന സക്കറിയ ചേലക്കലിന് ആശംസകളും പ്രാര്തഥനകളും നേർന്നു.


ഇതേ തുടർന്ന് കഴിഞ്ഞ വർഷം ഏറ്റവും നന്നായി അധ്യാപനം നടത്തിയ യൂത്ത് ടീച്ചർ ഹാന്ന ചേലക്കലിന് ഫലകം കൊടുത്ത് അഭിന്ദിച്ചു. റെവ. ഫാ. എബ്രാഹം മുത്തോലത്ത് തന്റെ അനുമോദന സന്ദേശത്തിൽ ഈ വർഷം ഇടവകയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തവരെ അഭിന്ദിക്കുകയും, അതിന് കാരണക്കാരായ അവരുടെ മാതാ പിതാക്കളെ അനുമോദിക്കുകയും ചെയ്തു.

ഗ്രാജുവേറ്റ് ചെയ്തവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി. കഴിഞ്ഞ വർഷം സേവനം ചെയ്ത എല്ലാ അദ്ധ്യാപകർക്കും ഗ്രാജുവേറ്റ് ചെയ്തവർക്കും അപ്പ്രിസിയേഷൻ ലഞ്ച് നൽകുകയും ചെയ്തു.