ലീലാ മാരേട്ടിന് ഷിക്കാഗോ റീജൺ പിന്തുണ പ്രഖ്യാപിച്ചു
Monday, June 27, 2022 11:05 PM IST
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ഫൊക്കാന പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ലീലാ മാരേട്ടിന് ഷിക്കാഗോയിലെ എല്ലാ മലയാളി സംഘടനകളുടേയും പ്രസിഡന്‍റുമാർ പിന്തുണ പ്രഖ്യാപിച്ചു. എതിര്‍ സ്ഥാനാര്‍ഥി വ്യാജ പ്രചാരണങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുകയും ചെയ്തു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ജോഷി വള്ളിക്കളം, മുന്‍ പ്രസിഡന്‍റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഇല്ലിനോയി അസോസിയേഷന്‍ പ്രസിഡന്‍റ് സിബു മാത്യു, ഉമ പ്രസിഡന്‍റ് സൈമൺ പള്ളിക്കുന്നേല്‍, കേരള അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റോ കവലയ്ക്കല്‍, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കേരളൈറ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ബിജി എടാട്ട് എന്നിവര്‍ ലീല മാരേട്ട് ഫൊക്കനയ്ക്ക് നല്‍കിയ സംഭാവനകളെ പുകഴ്ത്തുകയും സംഘടനയ്ക്ക് മികച്ച സംഭാവന നല്‍കിയ ലീല മാരേട്ടിന് ഇതുവരെ പ്രസിഡന്‍റ് പദം നൽകാത്തതിനെ അപലപിക്കുകയും ചെയ്തു.

ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ ഫൊക്കാന റീജണല്‍ പ്രസിഡന്‍റുമായ സിറിയക് കൂവക്കാട്ടില്‍ ലീല മാരേട്ടിനെ മുതിര്‍ന്ന നേതാക്കള്‍ ധാരണയിലെത്തിയശേഷം ചതിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.