ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് സ്വീ​ക​ര​ണ​വും ഒ​ഐ​സി​സി യു എസ്എ സ​തേ​ണ്‍ റീ​ജ​ണ്‍ ഉ​ദ്ഘാ​ട​ന​വും ഡാ​ള​സി​ൽ
Wednesday, June 22, 2022 11:40 PM IST
പി .പി. ചെ​റി​യാ​ൻ
ഗാ​ർ​ല​ന്‍റ് (ഡാ​ള​സ്): കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റും കേ​ര​ളാ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കു ഡാ​ള​സി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു. ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി യു​എ​സ്എ) ഡാ​ള​സ് ചാ​പ്റ്റ​റാ​ണ് സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ൽ ഒ​ഐ​സി​സി യു​എ​സ്എ സ​തേ​ണ്‍ റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഉ​ണ്ടാ​യി​രി​ക്കും.

ജൂ​ണ്‍ 26 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ഗാ​ർ​ല​ന്‍റി​ലു​ള്ള കി​യാ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സ്വീ​ക​ര​ണ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രേ​യും അ​നു​ഭാ​വി​ക​ളേ​യും നേ​രി​ൽ ക​ണ്ടു ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ക, കേ​ര​ള​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ വി​ജ​യ​ത്തെ വി​ല​യി​രു​ത്തു​ക എ​ന്ന​തും സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ ല​ക്ഷ്യ​മാ​ണെ​ണ് ഒ​ഐ​സി​സി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഒ​ഐ​സി​സി യു​എ​സ്എ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ, പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ കൊ​ടു​വ​ത്ത്, മീ​ഡി​യ ചെ​യ​ർ​മാ​ൻ പി.​പി. ചെ​റി​യാ​ൻ തു​ട​ങ്ങി​യ ദേ​ശീ​യ നേ​താ​ക്ക​ളും, ടെ​ക്സ​സി​ന്‍റെ​യും സ​തേ​ണ്‍ റീ​ജണി​ന്‍റെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

റോ​യ് കൊ​ടു​വ​ത്ത് - 972 569 7165
സ​ജി​ജോ​ർ​ജ് - 214 714 0838
പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ - 469 449 1905
തോ​മ​സ് രാ​ജ​ൻ - 214 287 3035