ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോദ്ഘാടനം: പ്രമുഖ നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുക്കുന്നു
Tuesday, May 24, 2022 11:11 AM IST
രാജു പള്ളത്ത്
ഹുസ്റ്റൻ: മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രവർത്തകസമിതി പ്രവർത്തനോദ്ഘാടനം കേരള നിയമസഭ സ്പീക്കർ എം. ബി രാജേഷ് നിർവഹിക്കും. ചടങ്ങിൽ പ്രമുഖ നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുക്കും.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജ്‌ കെ.പി ജോർജ്, മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് , ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ഓഫ് ലോ (No.3 ) ജഡ്‌ജ്‌ ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി പ്രൊടെം മേയർ കെൻ മാത്യു എന്നിവരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു .

കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ പി.ആർ സുനിൽ ആണ് ഇന്ത്യയിൽ നിന്ന് എത്തുന്ന മാധ്യമ പ്രവർത്തകൻ. അമേരിക്കയിൽ പ്രമുഖ മലയാളി മാധ്യമ പ്രവർത്തകരും പങ്കെടുക്കും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്ററിന്‍റെ പ്രവർത്തനോത്ഘാടനവും സമ്മേളനത്തിൽ നടക്കും

ഞായറാഴ്ച്ച (മെയ് 29) 5 മണിക്ക് സ്റ്റാഫോർഡ് അൺഫോർഗറ്റബിൾ മെമ്മറീസ് ഇവൻറ് സെന്റർ (445 FM 1092 # 500H , Stafford , TX 77477 ) ആണ് വേദി.

സുനിൽ തൈമറ്റം - പ്രസിഡന്‍റ് , രാജു പള്ളത്ത് -സെക്രട്ടറി , ഷിജോ പൗലോസ് ( ട്രഷറർ ), ബിജു സക്കറിയ -വൈസ് പ്രസിഡന്‍റ് , സുധ പ്ലക്കാട്ട് - ജോയിൻറ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിൻറ് ട്രഷറർ , ജോർജ് ചെറായിൽ - ഓഡിറ്റർ , സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്‍റ് ഇലെക്ട്, ബിജു കിഴക്കേകൂറ്റ്‌ - അഡ്വൈസറി ബോർഡ് ചെയർമാൻ, എന്നിവരടങ്ങുന്ന ദേശീയ പ്രവർത്തക സമിതി ചടങ്ങിന് നേതൃത്വം നൽകുന്നു .

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ് ജോർജ് തെക്കേമല, വൈസ് പ്രസിഡന്‍റ് - ജോൺ ഡബ്ല്യൂ വർഗീസ്, സെക്രട്ടറി ഫിന്നി രാജു, ട്രഷറർ മോട്ടി മാത്യു, ജോയിൻറ് ട്രഷറർ- ജോയ്‌സ് തോന്നിയാമല എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പ്രവർത്തനോത്ഘാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം 305 776 7752, രാജു പള്ളത്ത് 732 429 9529 , ഷിജോ പൗലോസ് 201 238 9654; ജോർജ് തെക്കേമല 8326924726, ഫിന്നി രാജു 832 646-9078; മോട്ടി മാത്യു - (713) 231-3735.