"മത പഠനം ക്ഷേത്രങ്ങളിൽ'; പ്രയാർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു
Saturday, January 29, 2022 8:26 AM IST
ടൊറന്‍റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ (കെഎച്ച്എഫ്സി) ആഭിമുഖ്യത്തിൽ നടക്കുന്ന പത്താമത് പ്രഭാഷണ പരിപാടിയിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.

ജനുവരി 29 നു (ശനി) രാത്രി 8.30 നു (ഇന്ത്യൻ സമയം ഞായർ രാവിലെ ഏഴിന്)
"മത പഠനം ക്ഷേത്രങ്ങളിൽ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരിപാടിയിൽ പ്രമുഖ സാമൂഹിക,സാംസ്കാരിക പ്രവർത്തക പത്മ പിള്ള പ്രഭാഷക ആയിരിക്കും.
തുടർന്നു രവി മേനോനും സംഘവും നടത്തുന്ന ചെമ്പട മേളവും ഉണ്ടായിരിക്കും .

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വെർച്വൽ ആയി നടത്തുന്ന പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാൻ ഫേസ് ബുക്ക്, സൂം. യുട്യൂബ് വഴി സംവിധാങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജയ്ശങ്കർ പിള്ള