തോമസ് എം. ചാക്കോ ന്യൂയോർക്കിൽ അന്തരിച്ചു
Tuesday, January 25, 2022 6:41 PM IST
ന്യൂയോർക്ക് :വൈറ്റ് പ്ലൈൻസിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടി ജീവനക്കാരനും എറണാകുളം കളമശേരി പരേതരായ ചാക്കോ - തങ്കമ്മ ദന്പതികളുടെ മകൻ തോമസ് എം. ചാക്കോ (സണ്ണി -52) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം ജനുവരി 27 നു (വ്യാഴം) ഒന്പതിന് സെന്‍റ് ജോൺസ് ചർച്ചിലെ (148 ഹാമിൽട്ടൺ അവന്യൂ വൈറ്റപ്ലൈൻസ്) ശുശ്രൂഷകൾക്കുശേഷം 10.45 ന് കെൻസിക്കോ സെമിത്തേരിയിൽ (273 ലക് വ്യൂ അവന്യൂ വൽഹാലാ ന്യൂയോർക്ക്).

ഭാര്യ: സിനി തോമസ് (വെസ്റ്റ്ചെസ്റ്റർ കൗണ്ടി ). ഏകമകൾ: സ്നേഹ. സഹോദരങ്ങൾ: ബാബു ചാക്കോ ,വർഗീസ് ചാക്കോ(ന്യൂയോർക്ക് ) ,ജോൺ ചാക്കോ,മേരിക്കുട്ടി ജോസഫ് , ലിസി ബാബു ,ഗീത മാർട്ടിൻ.

പൊതുദർശനം ജനുവരി 26 നു ഉച്ചകഴിഞ്ഞു 3 മുതൽ 8 വരെ വൈറ്റ് പ്ലൈൻസിലുള്ള മക്മോഹൻ ഫ്യൂണറൽ ഹോംമിൽ (491 മാമരനെക് അവന്യൂ വൈറ്റ് പ്ലൈൻസ് ന്യൂയോർക്ക് )

വിവരങ്ങൾക്ക്: 914 949 7777

ജോസ് കാടാപുറം