ജെയ്ക്ക് ചാക്കോ റസ്റ്റ്ലിംഗ് ചാമ്പ്യൻ
Monday, January 24, 2022 2:51 PM IST
ഡാളസ്: ടെക്സസ് സംസ്ഥാന തലത്തിൽ നടന്ന റസ്റ്റ്ലിംഗ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളിയായ ജെയ്ക്ക് ചാക്കോ ചാമ്പ്യനായി. ഫ്രിസ്കോ സിറ്റിയിലെ റോക്ഹിൽ ഹൈസ്കൂളിൽ നടന്ന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ജെയ്ക്കിനെ ചാമ്പ്യനായി പ്രഖ്യാപിച്ചത്.

ജില്ലാ തലത്തിൽ നടന്ന മത്സരത്തിനുശേഷമാണ് ജെയ്ക്കിന്, സംസ്ഥാന തലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാനായത്.

ലൂക്കസ് സിറ്റിയിലെ ലവ്ജോയ് ഹൈസ്കൂളിൽ പന്ത്രണ്ടാം ഗ്രേഡിൽ പഠിക്കുന്ന ജെയ്ക്ക് ചാക്കോ ബാസ്‌ക്കറ്റ്‌ബോൾ താരം കൂടിയാണ്. ഡാളസ് സിറ്റി ബജറ്റ് വിഭാഗം മാനേജർ സന്തോഷ് ചാക്കോയുടെയും റോക്ക് വാൾ സിറ്റിയിൽ സൈക്കാട്രിക് ക്ലിനിക് നടത്തുന്ന ഡോ.സിനി ഏബ്രഹാമിന്‍റെയും മകനാണ്. ആറാം ഗ്രേഡിൽ പഠിക്കുന്ന ഗ്രേയിസ്‌ സഹോദരിയാണ്.

ഷാജി രാമപുരം