തങ്കമ്മ തോമസ് ഇലഞ്ഞിത്തറയിൽ ഡാളസിൽ അന്തരിച്ചു
Saturday, January 22, 2022 8:17 AM IST
ഡാളസ്: സെന്‍റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ഇട‌വകാംഗമായ കോട്ടയം ഐരാറ്റനട ഇലഞ്ഞിത്തറയിൽ പരേതനായ ഇ.ടി. തോമസിന്‍റെ ഭാര്യ തങ്കമ്മ തോമസ് (93) ഡാളസിൽ അന്തരിച്ചു. സംസ്കാരം ജനുവരി 22 നു (ശനി) രാവിലെ 8.30 മുതൽ കരോൾട്ടൻ സെന്‍റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിലെ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം ഉച്ചയ്ക്ക് ഒന്നിന് കോപ്പൽ റോളിംഗ് ഓക്‌സ് ഫ്യൂണറൽ ഹോമിൽ (Rolling Oaks Funeral Home, Coppel, Texas -75019). പരേത അയ്മനം കുഴിഞ്ഞാറ്റിൽ കുടുംബാംഗമാണ്.

മക്കൾ: ഷാജൻ (ഡാളസ്), കുഞ്ഞുമോൾ (ഡാളസ്), എൽസി (രാജകുമാരി), പരേതരായ ബേബിക്കുട്ടി, സിസിലി, രാജൻ. മരുമക്കൾ: ബിന്ദു (ഡാളസ്), ജോണിക്കുട്ടി കൊന്പികുന്നത്ത് (ഡാളസ്), തോമസ് ചെറിയാൻ അയ്യൻകോവിൽ (ആർപ്പൂക്കര), കുര്യാക്കോസ് മോളത്ത് (രാജകുമാരി). കൊച്ചുമക്കൾ: ജയ്സൺ ജോൺ, ജയ്നി ജോൺ, ജെഫ്രി ജോൺ, എലൻ കുര്യാക്കോസ്, ബേസിൽ കുര്യാക്കോസ്, റോഷൻ തോമസ്.

സംസ്കാര ചടങ്ങുകൾ ലൈവ് സ്ട്രീമിംഗ് വഴിയായി കാ‌ണുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: അലക്സ് മാത്യു 972 814 5486,

ജോർജ് കറുത്തേടത്ത്