ജോസ് മാത്യു പനച്ചിക്കലിന്‍റെ നിര്യാണത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്കൻ റീജിയൺ അനുശോചിച്ചു
Friday, January 21, 2022 10:42 AM IST
ഡാളസ് : പ്രവാസി മലയാളി ഫെഡറേഷൻ സ്ഥാപകാംഗവും ഗ്ലോബൽ കോർഡിനേറ്ററും, ലോക കേരള സഭ അംഗവുമായ ജോസ് മാത്യു പനച്ചിക്കലിന്‍റെ നിര്യാണത്തിൽ പി എം എഫ് അമേരിക്കൻ റീജിയൺ അനുശോചിച്ചു .

ജനുവരി 18 ചൊവ്വാഴ്ച വൈകിട്ട് സൂം വഴി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ അമേരിക്കൻ റീജിയൺ കമ്മിറ്റി കൺവീനർ ഷാജി രാമപുരം അധ്യക്ഷത വഹിച്ചു . റീജിയൺ പ്രസിഡന്‍റ് പ്രഫ. ജോയ് പല്ലാട്ടുമഠം , ഗ്ലോബൽ ചെയർമാൻ ഡോ ജോസ് കാനാട്ട്, ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, പി.പി ചെറിയാൻ ഡാളസ് (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ), ജോർജ് പടിക്കകുടി, ഓസ്ട്രിയ (ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗം), ബേബി മാത്യു (കേരള പ്രസിഡന്‍റ്), ബിജു കെ.മാത്യു (കേരള കോർഡിനേറ്റർ) തോമസ് രാജൻ,ഡാളസ് ( വൈസ്.പ്രസിഡന്‍റ്), രാജേഷ് മാത്യു, അരിസോണ (ജോയിന്‍റ് സെക്രട്ടറി), ഷീല ചെറു, ടെക്സാസ് (വനിതാ ഫോറം ചെയർ), സാജൻ ജോൺ, ബാൾട്ടിമോർ, (ലീഗൽ ഫോറം), നിജോപുത്തൻപുരക്കൽ, മെരിലാന്റ് (കമ്മ്യൂണിറ്റി ഫോറം), സഞ്ജയ് സാമുവേൽ, സീയാറ്റിൽ, (ഐ റ്റി ഫോറം),എന്നിവർ അനുശോചന സമ്മേളനത്തിൽ സംസാരിച്ചു. ഗ്ലോബൽ പ്രസിഡന്‍റ് പി.എ സലിംമിന്‍റെ (ഖത്തർ) അനുശോചന സന്ദേശം വായിച്ചു.

അമേരിക്ക റീജിയൺ സെക്രട്ടറി ലാജി തോമസ് (ന്യൂയോർക്ക്) സ്വാഗതവും, ജീ മുണ്ടക്കൽ (കണക്റ്റികട്ട്) നന്ദിയും രേഖപ്പെടുത്തി. അമേരിക്ക റീജിയൺ അവതരിപ്പിച്ച വിഡിയോ പ്രദർശനം ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

പി.പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)