പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും സെ​ന​റ്റ​ർ ലീ​ഡ​റു​മാ​യ ബോ​ബ് ഡോ​ൾ അ​ന്ത​രി​ച്ചു
Monday, December 6, 2021 9:40 PM IST
റ്റു​പെ​ക്ക (കാ​ൻ​സ​സ്): റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും സെ​ന​റ്റ​ർ ലീ​ഡ​റു​മാ​യ ബോ​ബ് ഡോ​ൾ (98) അ​ന്ത​രി​ച്ചു. 1923 ജൂ​ലൈ 22ന് ​റ​സ​ൽ കാ​ൻ​സ​സി​ലാ​യി​രു​ന്നു ജ​ന​നം. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ബോ​ബ് ഡോ​ൾ മാ​ര​ക​മാ​യി മു​റി​വേ​റ്റു​വെ​ങ്കി​ലും അ​തി​നെ മ​നോ​ധൈ​ര്യം കൊ​ണ്ടു അ​തി​ജീ​വി​ച്ചു. ബോ​ബ് ഡോ​ളി​ന്‍റെ മ​ര​ണം ട്വി​റ്റ​ർ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ഭാ​ര്യ എ​ലി​സ​ബ​ത്ത് ഡോ​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. 1942 മു​ത​ൽ 48 വ​രെ യു​നൈ​റ്റ​ഡ് സ്റ്റേ​റ്റ് ആ​ർ​മി അം​ഗ​മാ​യി​രു​ന്നു.

2021 ഫെ​ബ്രു​വ​രി​യി​ൽ സ്റ്റേ​ജ് 4 കാ​ൻ​സ​റാ​ണെ​ന്ന് ബോ​ബു ഡോ​ൾ പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​ൻ​സ​സി​ൽ നി​ന്നും റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​റാ​യി 1969 ലാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ​തി​നൊ​ന്നു വ​ർ​ഷം സെ​ന​റ്റി​ലെ റി​പ്പ​ബ്ലി​ക്ക​ൻ ലീ​ഡ​റാ​യി​രു​ന്നു. 1996 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യും 1976 ൽ ​വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്നു. റി​പ്പ​ബ്ലി​ക്ക​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി ഡോ​ണാ​ൾ​ഡ് ട്രം​പി​നെ എ​ൻ​ഡോ​ഴ്സ് ചെ​യ്ത ഏ​ക മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യി​രു​ന്നു ബോ​ബ് ഡോ​ൾ.

നോ​ർ​ത്ത് ക​രോ​ളി​ന മു​ൻ യു​എ​സ് സെ​ന​റ്റ​ർ എ​ലി​സ​ബ​ത്ത് ഡോ​ളാ​ണ് ഭാ​ര്യ. 2018 ൽ ​ഡോ​ളി​ന്‍റെ സേ​വ​ന​ത്തെ​മാ​നി​ച്ചു ക​ണ്‍​ഗ്ര​ഷ​ണ​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ സ​മ്മാ​നി​ച്ചി​രു​ന്നു. ഡി​സം​ബ​ർ അ​ഞ്ചി​ന് ഉ​റ​ക്ക​ത്തി​നി​ടെ​യാ​യി​രു​ന്നു ഡോ​ളി​ന്‍റെ മ​ര​ണം.

പി.​പി. ചെ​റി​യാ​ൻ