മ​സ്കി​റ്റ് ഗ്രോ​സ​റി സ്റ്റോ​റി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു
Sunday, December 5, 2021 9:18 PM IST
മ​സ്കി​റ്റ്: മ​സ്കി​റ്റ് ബെ​ൽ​റ്റ് ലൈ​നി​ലു​ള്ള ആ​ൽ​ബ​ർ​ട്ട് സ​ണ്‍ ഗ്രോ​സ​റി സ്റ്റോ​റി​ലെ പാ​ർ​ക്കിം​ഗ് ലോ​ട്ടി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​നു​ശേ​ഷം സ്വ​യം നി​റ​യൊ​ഴി​ച്ച പ്ര​തി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് രണ്ടോടെയാ​ണ് സം​ഭ​വം. ര​ണ്ടു സ്ത്രീ​ക​ൾ ത​മ്മി​ൽ ത​ർ​ക്കം ന​ട​ക്കു​ന്നു​വെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​സ്കി​റ്റ് പോ​ലീ​സ് ഡി​പാ​ർ​ട്ട്മെ​ന്‍റി​ലെ ഓ​ഫി​സ​ർ റി​ച്ചാ​ർ​ഡ് ലീ ​സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​ത്. പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ നി​ന്നു കാ​ർ നി​ർ​ത്തി ഇ​റ​ങ്ങി​വ​രി​ക​യാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നു നേ​രെ ഒ​രാ​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​നു താ​ഴെ​യാ​ണ് വെ​ടി​യേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ ഡൗ​ണ്‍​ടൗ​ണി​ലെ ബെ​യ്ല​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്വ​യം നി​റ​യൊ​ഴി​ച്ചു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ പ്ര​തി​യേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
<ശാ​ഴ െൃര=’/ിൃ​ശ/ൗ​ബെ​വെീീ​ശേി​ഴ1​ബ2021​റ​ല​ര05.​ഷു​ഴ’ മ​ഹ​ശ​ഴി=’​ര​ലി​ലേൃ’ ര​ഹ​മൈ=’​രീി​ലേി​കോ​മ​ഴ​ല​കി​ശെ​റ​ല’ െ്യേ​ഹ​ല=’ു​മ​റ​റ​ശി​ഴ:6ുഃ;’>
മ​സ്കി​റ്റ് പോ​ലീ​സി​ൽ 21 വ​ർ​ഷ​മാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു റി​ച്ചാ​ർ​ഡ് ലീ. ​നി​ര​വ​ധി ത​വ​ണ ഗു​ഡ് സ​ർ​വീ​സ് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​സ്കി​റ്റ് പോ​ലീ​സി​ൽ ക​ഴി​ഞ്ഞ 40 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഒ​രു പോ​ലീ​സ് ഓ​ഫി​സ​ർ ഡ്യൂ​ട്ടി​ക്കി​ട​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ഈ ​സം​ഭ​വം ന​ട​ന്ന​തി​നു ഒ​രു മൈ​ൽ അ​ക​ലെ​യാ​ണ് മ​ല​യാ​ളി​യാ​യ സാ​ജ​ൻ മാ​ത്യു ര​ണ്ടാ​ഴ്ച മു​ൻ​പു കൊ​ല്ല​പ്പെ​ട്ട​ത്.

പി.​പി. ചെ​റി​യാ​ൻ