ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ അ​ഫ​യേ​ഴ്സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി സി​ബു നാ​യ​രെ നി​യ​മി​ച്ചു
Saturday, December 4, 2021 8:57 PM IST
ന്യൂ​യോ​ർ​ക്ക്: ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ അ​ഫ​യേ​ഴ്സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ പൊ​ളി​റ്റി​ക്ക​ൽ അ​ക്റ്റി​വി​സ്റ്റ് സി​ബു നാ​യ​രെ ന്യു​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ കാ​ത്തി ഹോ​ച്ച​ൽ നി​യ​മി​ച്ചു. വ്യ​ക്തി​പ​ര​മാ​യി പു​തി​യ നി​യ​മ​ന​ത്തി​ൽ ഞാ​നും എ​ന്‍റെ കു​ടും​ബ​വും അ​ഭി​മാ​നി​ക്കു​ന്നു. ബ​ഫ​ല്ലൊ യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​സി​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ക്ലി​നി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യ സി​ബു നാ​യ​ർ പ​റ​ഞ്ഞു.

ന്യു​യോ​ർ​ക്കി​ന്‍റെ ച​രി​ത്ര​ത്തി​ൽ ചു​മ​ത​ല​യേ​റ്റ ആ​ദ്യ വ​നി​താ ഗ​വ​ർ​ണ​റു​ടെ ടീ​മി​നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും, വെ​സ്റ്റേ​ണ്‍ ന്യു​യോ​ർ​ക്കി​ലെ ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ​സി​ന്‍റെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തി​നും ല​ഭി​ച്ച അ​വ​സ​രം ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും നാ​യ​ർ പ​റ​ഞ്ഞു.

ഹെ​റി​റ്റേ​ജ് ആ​ന്‍റ് ആ​ർ​ട്ട്സ് ഓ​ഫ് ഇ​ന്ത്യ കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ് സി​ബു നാ​യ​ർ.

ന്യൂ​യോ​ർ​ക്ക് ബ​ഫ​ല്ലൊ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​റാ​യും സി​ബു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ബ​ഫ​ല്ലോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും, രാ​ഷ്ട്രീ​യ​ത്തി​ലും ക​ഴി​വു​തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണെ​ന്നും എ​റി കൗ​ണ്ടി ആ​ന്‍റ് ആം​ഹെ​ഴ്സ്റ്റ് ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ക​മ്മി​റ്റി മെ​ന്പ​റാ​ണെ​ന്നും സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.

പി.​പി. ചെ​റി​യാ​ൻ