ഐപിസിഎൻഎ കലിഫോർണിയ ചാപ്റ്റർ അനുശോചിച്ചു
Friday, December 3, 2021 6:24 PM IST
ലോസ് ആഞ്ചലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്‍റ് ബിജു കിഴക്കേക്കുറ്റിന്‍റേയും ഡോളിയുടേയും മകൻ ജെഫിൻ കിഴക്കേക്കുറ്റിന്‍റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) കലിഫോർണിയ ചാപ്റ്റർ അനുശോചിച്ചു.

പ്രസിഡന്‍റ് സോദരൻ വർഗീസ് അധ്യക്ഷത വഹിച്ചു. ആഴ്ചകൾക്കു മുമ്പ് നടന്ന മാധ്യമ സമ്മേളനത്തിൽ ആദ്യാവസാനം പങ്കെടുക്കുകയും സൗഹൃദത്തോടെ ഇടപെടുകയും ചെയ്ത കാര്യം ജോയിന്‍റ് ട്രഷറർ ജിജി ഏബ്രഹാം ചൂണ്ടിക്കാട്ടി. കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുകയും പ്രാർഥിക്കുകയും ചെയ്യുന്നതായി സെക്രട്ടറി മനു തുരുത്തിക്കാട് പറഞ്ഞു.

ജെഫിന്‍റെ മാതാപിതാക്കൾ, സഹോദരന്മാർ, കുടുംബാംഗങ്ങൾ എന്നിവരുടെ വേദനയിൽ ഐപിസിഎൻഎയും പങ്കു ചേരുന്നതായി ചാപ്റ്റർ വൈസ് പ്രസിഡന്‍റ് റെജി ജോൺ, ട്രഷറർ ഡോ. ജോൺ വെസ്‍ലി എന്നിവർ പറഞ്ഞു.