കോ​സ്റ്റ്കോ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം മ​ണി​ക്കൂ​റി​ന് 17 ഡോ​ള​റാ​യി വ​ർ​ധി​പ്പി​ച്ചു
Thursday, October 28, 2021 10:26 PM IST
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ വ​ൻ​കി​ട വ്യാ​പാ​ര കേ​ന്ദ്ര​മാ​യ കോ​സ്റ്റ്കോ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം മ​ണി​ക്കൂ​റി​ന് 17 ഡോ​ള​റാ​യി ഉ​യ​ർ​ത്തി. കോ​സ്റ്റ്കോ സി​ഇ​ഒ ക്രേ​ഗ് ജ​ലി​ന​ക്കാ​ണ് പു​തി​യ വേ​ത​ന വ​ർ​ധ​ന​വ് പ്ര​ഖ്യാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​ന്പ​ള വ​ർ​ധ​ന​വ് നി​ല​വി​ൽ വ​ന്നു. ഇ​തു​വ​രെ കു​റ​ഞ്ഞ വേ​ത​നം 16 ഡോ​ള​റാ​യി​രു​ന്നു. 2018ൽ 14​ലും 2019ൽ 15 ​ഉം 2021 ഫെ​ബ്രു​വ​രി​യി​ൽ 16 ഡോ​ള​റു​മാ​യി​രു​ന്നു കോ​സ്റ്റ്കോ ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. മ​ണി​ക്കൂ​ർ വേ​ത​നം വ​ർ​ധി​പ്പി​ച്ചി​ട്ടും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സി​ഇ​ഒ പ​റ​യു​ന്ന​ത്.

വാ​ഷിം​ഗ്ട​ണ്‍ ആ​സ്ഥാ​ന​മാ​യ ഈ ​വ്യ​വ​സാ​യ ശൃം​ഖ​ല​യി​ൽ 180,000 ജീ​വ​ന​ക്കാ​രാ​ണ് യു​എ​സി​ൽ മാ​ത്ര​മു​ള്ള​ത്. ഇ​തി​ൽ 90 ശ​ത​മാ​നം ജീ​വ​ന​ക്കാ​രും മ​ണി​ക്കൂ​ർ വേ​ത​ന​ത്തി​ലാ​ണ് ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്. ആ​മ​സോ​ണ്‍, ടാ​ർ​ഗ​റ്റ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ മ​ണി​ക്കൂ​റി​ന് ര​ണ്ടു ഡോ​ള​ർ വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ വാ​ൾ​മാ​ർ​ട്ട് അ​ഞ്ചു ഡോ​ള​റാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ആ​ഴ്ച​യി​ൽ നാ​ൽ​പ്പ​തു മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യു​ന്പോ​ൾ അ​വ​ന്‍റെ പ്ര​തി​മാ​സ ശ​ന്പ​ളം ശ​രാ​ശ​രി 2400 ഡോ​ള​ർ ആ​യി​രി​ക്കും (180000 രൂ​പ). കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സ​ജീ​വ​മാ​യി. എ​ന്നാ​ൽ ഇ​ന്ന് ഇ​വ​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്നം ജീ​വ​ന​ക്കാ​രെ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ്. പ​ല റ​സ്റ്റ​റ​ന്‍റു​ക​ളും പൂ​ർ​ണ​മാ​യി തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ഴു​ള്ള​തെ​ന്നാ​ണ് പ​രാ​തി.

പി.​പി. ചെ​റി​യാ​ൻ