ഭീ​ക​രാ​ക്ര​മ​ണ സാ​ന്പ​ത്തി​ക ​ശ്രോ​ത​സ്: ഇ​ന്ത്യ​യും യു​എ​സും ചേ​ർ​ന്ന് സം​യു​ക്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം
Saturday, October 16, 2021 10:36 PM IST
ന്യൂ​യോ​ർ​ക്ക്: യു​എ​സ് സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന നി​ർ​മ​ല സീ​താ​രാ​മ​ൻ ട്ര​ഷ​റി സെ​ക്ര​ട്ട​റി ജാ​ന​റ്റ് യെ​ല്ല​നു​മാ​യി വാ​ഷിം​ഗ്ട​ണി​ൽ ച​ർ​ച്ച ന​ട​ത്തി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, നി​കു​തി ത​ട്ടി​പ്പ് എ​ന്നി​വ​യ​വ​യ്ക്കെ​തി​രെ ഇ​ന്ത്യ​യും യു​എ​സും സം​യു​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും, ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നെ കു​റി​ച്ചും, ക​ള്ള​പ്പ​ണം സം​ബ​ന്ധി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ പ​ര​സ്പ​രം കൈ​മാ​റ​ണ​മെ​ന്നു യു​എ​സ് ഇ​ന്ത്യ ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ പാ​ർ​ട്ണ​ർ​ഷി​പ്പ് മീ​റ്റി​ങ്ങി​ൽ ഇ​രു​വ​രും അ​ഭ്യ​ർ​ഥി​ച്ചു. ഫെ​ഡ​റ​ൽ റി​സ​ർ​വ് ചെ​യ​ർ ജെ​റോം പ​വ​ൽ, അ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് എ​ന്നി​വ​ർ ഇ​വ​ർ​ക്കൊ​പ്പം ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

ആ​ഗോ​ള​താ​പ​ന​ത്തി​നെ​തി​രെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി. ഇ​ന്ത്യ​യി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ മൂ​ല​ധ​ന നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന് യു​എ​സ് വ്യ​വ​സാ​യ സം​രം​ഭ​ക​രെ നി​ർ​മ​ല സീ​താ​രാ​മ​ൻ ക്ഷ​ണി​ച്ചു.

പി.​പി. ചെ​റി​യാ​ൻ