കാ​ന​ഡ​യി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി​യു​ടെ ആ​ർ​ട് ഗാ​ല​റി തു​റ​ക്കു​ന്നു
Friday, October 15, 2021 8:39 PM IST
എ​ഡ്മ​ണ്‍​റ്റ​ണ്‍: കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ചി​ത്ര​കാ​ര​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ആ​ർ​ട്ട് ഗാ​ല​റി ആ​ൽ​ബെ​ർ​ട്ട​യി​ലെ എ​ഡ്മ​ണ്‍​റ്റോ​ണി​ൽ, ഒ​ക്ടോ​ബ​ർ 16 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്നു. എ​ഡ്മ​ണ്‍​റ്റോ​ണ്‍ സൗ​ത്ത് എം​എ​ൽ​എ തോ​മ​സ് ഡാം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ ആ​ൽ​ബെ​ർ​ട്ടാ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ളും ക​ലാ​കാ​രന്മാ​രും പ​ങ്കെ​ടു​ക്കും.

അ​ന്പ​തു വ​ർ​ഷ​ങ്ങ​ളി​ല​ധി​ക​മാ​യി ചി​ത്ര​ക​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ൻ​സ് എ​ന്ന തൂ​ലി​ക നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ച​ന്ദ്ര​ശേ​ഖ​ര​ൻ, മു​പ്പ​ത്തെ​ട്ട് വ​ർ​ഷ​കാ​ലം ദേ​ശാ​ഭി​മാ​നി​യി​ലെ സ്റ്റാ​ഫ് ആ​ര്ടി​സ്റ്റാ​യി ജോ​ലി ചെ​യ്തു. ഇ​ന്ത്യാ ടു​ഡെ , മാ​ധ്യ​മം, ക​ലാ​കൗ​മു​ദി, ജ​ന​ശ​ക്തി, വ​നി​ത തു​ട​ങ്ങി കേ​ര​ള​ത്തി​ലെ മു​ൻ​നി​ര ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ 1972 മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ച​ന്ദ്ര​ശേ​ഖ​ര​ൻ, ഇ​പ്പോ​ൾ മ​ല​യാ​ളം വാ​രി​ക​യി​ലെ ( ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ്‌​സ് ഗ്രൂ​പ്പ്) ചി​ത്ര​കാ​ര​നാ​ണ്.

കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി മെ​ന്പ​ർ, തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചീ​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച് എം.​എ​ൻ. വി​ജ​യ​നും, എം.​എം. ബ​ഷീ​റും, പി ​സു​രേ​ന്ദ്ര​നും നി​രൂ​പ​ണ​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ സോ​മ​ൻ​ക​ട​ലൂ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളെ​കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ര​വ​ധി പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള ചാ​ൻ​സി​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം 1989ൽ ​അ​ബു​ദാ​ബി​യി​ലും, 2014 ൽ ​കാ​ന​ഡ​യി​ലും ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ഡ്മ​ണ്‍​റ്റ​ണി​ൽ മ​ക​ളോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന ച​ന്ദ്ര​ശേ​ഖ​ര​ൻ, ത​ന്‍റെ പ​ഴ​യ​തും പു​തി​യ​തു​മാ​യ സൃ​ഷ്ടി​ക​ളെ ഈ ​ആ​ര്ട്ട് ഗാ​ല​റി​യി​ൽ പ്ര​ദ​ർ​ശി​പ്പീ​ച്ചി​ട്ടു​ണ്ട്.

കാ​ന​ഡ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളീ സ്വ​ന്ത​മാ​യി ഒ​രു ആ​ർ​ട് ഗാ​ല​റി തു​റ​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 9 മു​ത​ൽ വൈ​കീ​ട്ട് 8 വ​രെ ആ​ർ​ട് ഗാ​ല​റി സൗ​ജ​ന്യ​മാ​യി സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. വി​ലാ​സം.Collins Crescent SW Edmonton. കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ലു​ള്ള​തി​നാ​ൽ മു​ൻ​കൂ​ട്ടി അ​നു​വാ​ദം എ​ടു​ക്കാ​ൻ അ​പേ​ക്ഷ. ഫോ​ണ്‍ ന​ന്പ​ർ 780 545 3322 / 587 454 1410. www.chansart.net  എ​ന്ന സൈ​റ്റി​ൽ ഗാ​ല​റി​യെ​കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​വു​ന്ന​താ​ണ്.

ബൈ​ജു പി.​വി.