"1921 ലെ മലബാർ കലാപം - സത്യവും മിഥ്യയും', കെഎച്ച് എഫ് സി പ്രഭാഷണം 24 ന്
Thursday, September 23, 2021 1:44 PM IST
ടൊറന്‍റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ ( കെഎച്ച്എഫ്സി) യുടെ ആഭിമുഖ്യത്തിൽ 1921-ലെ മലബാർ കലാപത്തെ ആസ്പദമാക്കി ഉള്ള പ്രഭാഷണം സെപ്റ്റംബർ 24നു (വെള്ളി) രാത്രി 9.30 നു (ഇന്ത്യൻ സമയം ശനി രാവിലെ 7 ന്) നടക്കും. കോവിഡ് മാനദണ്ഡങ്ങൾ തുടരുന്നതിനാൽ വെബ്നാർ പ്രഭാഷണം ആണ് നടത്തപ്പെടുക.

"1921 ലെ മലബാർ കലാപം - സത്യവും മിഥ്യയും ' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് ഡയറക്ടർ ബോർഡ് അംഗം ഡോ.സി.ഐ. ഐസക്ക്, കുരുക്ഷേത്ര പബ്ലിക്കേഷൻസ് എഡിറ്റർ കാ.ഭാ.സുരേന്ദ്രൻ, മലബാർ കലാപത്തിന് ഇരയായ കുടുംബത്തിലെ പിൻതലമുറക്കാരിയും ക്ലാസിക്കൽ ഡാൻസറും കൾച്ചറൽ അംബാസിഡറുമായ സ്മിത രാജൻ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

കാനഡയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിച്ചു വരുന്ന ഹിന്ദു കൂട്ടായ്മകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 2021 ജനുവരിയിൽ രൂപം കൊണ്ടതാണ് കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (K H F C). കുടിയേറ്റ രാജ്യമായ കാനഡയിലെ നവ തലമുറയിലേയ്ക്ക് ഹിന്ദു സംസ്കാരം, ധർമ്മം എന്നിവ പകർന്നു നൽകുന്നതിനുകൂടിയാണ് കെ എച്ച് എഫ് സി രൂപം നൽകിയത്.

കാനഡയിലെ വിവിധ ഹിന്ദു മലയാളി കൂട്ടായ്മകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതു വഴി വിവിധ പ്രവിശ്യകളിൽ ഉള്ള ഹിന്ദു കുടുംബങ്ങൾ തമ്മിൽ ഉള്ള ബന്ധം ഊഷ്മളമാക്കുന്നതിനും വിവിധ ഹിന്ദു കൂട്ടായ്മകൾ നടത്തുന്ന പ്രാദേശിക ഉത്സവങ്ങൾ, സെമിനാറുകൾ, കലാ പരിപാടികൾ,പ്രഭാഷണങ്ങൾ എന്നിവ ഏകോപിപ്പിച്ചു എല്ലാവരിലേക്കും എത്തിക്കുവാനും പ്രവിശ്യാ അടിസ്ഥാനനത്തിൽ ഉള്ള വിദ്യാഭ്യാസം ,തൊഴിൽ,പാർപ്പിടം,ചികിത്സാ സൗകര്യങ്ങൾ എന്നിവയിൽ ഉള്ള അവസരങ്ങളെ കാനഡയിലെ മുഴുവൻ ഹിന്ദുക്കളിലേയ്ക്കും എത്തിക്കുക എന്ന ദൗത്യവും കെ എച്ച് എഫ് സി സന്നദ്ധ പ്രവർത്തകർ ചെയ്തു വരുന്നു.

പ്രഭാഷണത്തിൽ സംബന്ധിയ്ക്കുവാൻ താല്പര്യമുള്ളവർ താഴെകാണുന്ന വെബ്‌നാർ ലിങ്ക് ഉപയോഗിച്ചു പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. khfcanada എന്ന ഫേസ്ബുക്ക് പേജിൽ ലൈവും ഉണ്ടായിരിക്കും.

https://us02web.zoom.us/j/89444168545?pwd=NDE4K1JZMTRaYys2WEtyUWszSUkwUT09

Zoom Meeting ID: 894 4416 8545
Passcode: 449034

ജയ്ശങ്കർ പിള്ള