ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്നിക് ഒക്ടോബർ രണ്ടിന്
Saturday, September 18, 2021 2:58 PM IST
ഡാളസ്: ഡാളസ് കേരള അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക പിക്നിക് ഒക്ടോബർ രണ്ടിനു നടക്കും.

പിക്നിക്കിനോടനുബന്ധിച്ച് കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും നാടൻ വിഭവങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

കോവിഡിനെ തുടർന്നു കഴിഞ്ഞ വർഷം പിക്നിക് ഉപേക്ഷിക്കുകയായിരുന്നു. ഈ വർഷം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. എല്ലാ അംഗങ്ങളേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഡാനിയേൽ കുന്നേൽ (പ്രസിഡന്‍റ്), പ്രദീപ് നാഗന്തലിൽ (സെക്രട്ടറി) എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ