മാ​സ്റ്റേ​ഴ്സ് ടൂ​ർ​ണ​മെ​ന്‍റ്: ടെ​ക്സ​സ് ലെ​ജ​ൻ​ഡ് ജേ​താ​ക്ക​ക്ക​ളാ​യി
Tuesday, August 3, 2021 10:51 PM IST
ഓ​സ്റ്റി​ൻ: ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് മു​തി​ർ​ന്ന​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മാ​സ്റ്റേ​ഴ്സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ ടെ​ക്സ​സ് ലെ​ജ​ൻ​ഡ് പ്ര​ഥ​മ ജേ​താ​ക്ക​ളാ​യി. ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡി​നെ​യാ​ണ് ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ 4-2.

ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ്ര​ഥ​മ ഓ​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഇ​ൻ​വി​റ്റേ​ഷ​ണ​ൽ ഓ​പ്പ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​പ്പ​ത്ത​ഞ്ചു വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി പ്ര​ത്യേ​ക ടൂ​ർ​ണ​മെ​ന്‍റ് ന​ട​ന്ന​ത്. അ​ഞ്ചു ടീ​മു​ക​ളി​ലാ​യി 75 ക​ളി​ക്കാ​ർ പ​ങ്കെ​ടു​ത്തു.

അ​ബി ഉ​ച്ചാ​ലി​ൽ (ഡാ​ള​സ് ഡ​യ​നാ​മോ​സ് ക്ല​ബ്) മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള എം​വി​പി ട്രോ​ഫി​യും, കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ​തി​നു​ള്ള ഗോ​ൾ​ഡ​ൻ ബൂ​ട്ട് പു​ര​സ്കാ​ര​വും നേ​ടി. മൈ​ക്കി​ൾ ജോ​ണ്‍ (ഡാ​ള​സ് ഡ​യ​നാ​മോ​സ്) ഇ​രു ടൂ​ർ​ണ​മെ​ന്‍റി​ലേ​യും മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ​ണ്ണി ജേ​ക്ക​ബി​നു പ്ര​ത്യേ​ക ആ​ദ​രം

ടെ​ക്സാ​സ് ലെ​ജ​ൻ​ഡ്സി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു 72 വ​യ​സി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന ക​ളി​ക്കാ​ര​നാ​യ സ​ണ്ണി ജേ​ക്ക​ബി​നെ (ഡാ​ള​സ് ഡ​യ​നാ​മോ​സ്) പ്ര​ത്യ​ക പു​ര​സ്കാ​രം ന​ൽ​കി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നാ​ൽ​പ​താം വ​ർ​ഷ​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി സോ​ക്ക​ർ ക്ല​ബാ​യ ഡാ​ള​സ് ഡ​യ​നാ​മോ​സി​ന്‍റെ തു​ട​ക്ക​കാ​ര​നു​മാ​ണ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ സ​ണ്ണി ജേ​ക്ക​ബ്. മൂ​ന്നാം​ത​ല​മു​റ​യി​ലെ യു​വ​നി​ര​യും ഇ​പ്പോ​ൾ ഈ ​ക്ല​ബി​ൽ ക​ളി​ക്കു​ന്നു​ണ്ട്.

ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത 55 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള പ​ത്തു ക​ളി​ക്കാ​ർ​ക്കു പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. പ്ലാ​റ്റി​നം സ്പോ​ണ്‍​സ​ർ സെ​ബി പോ​ളി​ൽ (സ്കൈ ​ട​വ​ർ റി​യാ​ലി​റ്റി) നി​ന്നും ജേ​താ​ക്ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം ടെ​ക്സ​സ് ലെ​ജ​ൻ​ഡ് ഏ​റ്റു​വാ​ങ്ങി. റ​ണ്ണേ​ഴ്സ് അ​പ്പി​നു​ള്ള അ​വാ​ർ​ഡ് ദാ​നം മാ​ത്യു ചാ​ക്കോ(​മാ​ത്യു സി​പി​എ) നി​ർ​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ