ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് ക​ണ്‍​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Friday, July 30, 2021 9:00 PM IST
മ​സ്കീ​റ്റ് (ഡാ​ള​സ് ): ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് 33-ാമ​ത വാർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ജൂ​ലൈ 30 മു​ത​ൽ ഓ​ഗ​സ്റ്റ് ഒ​ന്നു വ​രെ ബാ​ർ​ണ്നീ​സ് ബ്രി​ഡ്ജി​ലു​ള്ള സെ​ന്‍റ് പോ​ൾ​സ് മാ​ർ​തോ​മ ച​ർ​ച്ചി​ൽ ന​ട​ക്കു​ന്ന​താ​ണ്.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 6.30നും, ​ഓ​ഗ​സ്റ്റ് 1നു ​വൈ​കി​ട്ട് 4നു​മാ​യി​രി​ക്കും ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കു​ക​യെ​ന്ന് ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മാ​ർ​ത്തോ​മ സ​ഭ​യി​ലെ സീ​നി​യ​ർ പ​ട്ട​ക്കാ​ര​ൻ വെ​രി റ​വ. ഡോ. ​ചെ​റി​യാ​ൻ തോ​മ​സാ​ണ് വ​ച​ന​ശു​ശ്രു​ഷ നി​ർ​വ​ഹി​ക്കു​ന്ന​ത്. യൂ​ട്യൂ​ബ് ചാ​ന​ലി​ലും ത​ത്സ​മ​യം കാ​ണാ​വു​ന്ന​താ​ണ്. ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്കു ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ തോ​മ​സ് മാ​ത്യു സെ​ക്ര​ട്ട​റി ഈ​ശോ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ