ടെ​ക്സ​സി​ൽ വെ​ടി​വ​യ്പ്പു ന​ട​ത്തി​യ ആ​ളെ ജ​ന​കൂ​ട്ടം ക​ല്ലെ​റി​ഞ്ഞു കൊ​ന്നു
Tuesday, July 27, 2021 9:38 PM IST
ഫോ​ർ​ട്ട്വ​ർ​ത്ത്: തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഫോ​ർ​ട്ട്വ​ർ​ത്ത് ബ്ര​യാ​ന്‍റ് ഇ​ർ​വിം​ഗ് റോ​ഡി​ലെ വീ​ടി​നു പു​റ​കി​ൽ ആ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​നി​ടെ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യാ​ളെ ജ​ന​കൂ​ട്ടം ക​ല്ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി. ഇ​യാ​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും, പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന നി​ര​വ​ധി പേ​ർ​ക്കു പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച രാ​ത്രി ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന പ്ര​തി എ​ന്തോ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് പു​റ​ത്തു പോ​കു​ക​യും, മ​റ്റൊ​രാ​ളു​മാ​യി വീ​ണ്ടും എ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ആ​ളു​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. വെ​ടി​യു​തി​ർ​ത്ത​ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പി​ന്തു​ട​ർ​ന്നു. ഇ​വ​ർ​ക്കു നേ​രേ​യും ഇ​യാ​ൾ വെ​ടി​യു​തി​ർ​ത്തു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യി ജ​ന​കൂ​ട്ടം ക​യ്യി​ൽ കി​ട്ടി​യ ക​ല്ലെ​ടു​ത്തു പ്ര​തി​ക്കു നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു​വെ​ങ്കി​ലും, മ​ര​ണ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും ഫോ​ർ​ട്ട്വ​ർ​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​ര​സ്പ​രം പ​രി​ച​യ​മു​ള്ള​വ​രാ​ണെ​ന്നും ആ​രു​ടെ​യും പേ​രു​വി​വ​രം ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ആ​രു​ടെ​യും പേ​രി​ൽ കേ​സ് ചാ​ർ​ജ് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഫോ​ർ​ട്ട്വ​ർ​ത്ത് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് ട്രേ​യ്സി കാ​ർ​ട്ട​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ